വിജയ് മല്യയ്‌ക്കൊപ്പം ചേർന്ന് ഇന്ത്യൻ സർക്കാരിനെയും നിയമവ്യവസ്ഥയെയും പരിഹസിക്കുന്ന വീഡിയോ പങ്കുവെച്ച മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി മാപ്പപേക്ഷയുമായി രംഗത്ത്. കേന്ദ്ര സർക്കാരിനോട് തനിക്ക് ബഹുമാനമാണെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ലളിത് മോദി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ വ്യക്തമാക്കി.”ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. പ്രത്യേകിച്ച് ഇന്ത്യൻ സർക്കാരിനോട്, എനിക്ക് അവരോട് വലിയ ബഹുമാനമാണുള്ളത്. എന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണ്,” ലളിത് മോദി കുറിച്ചു.
കഴിഞ്ഞ ദിവസം ലണ്ടനിൽ വിജയ് മല്യയുടെ എഴുപതാം ജന്മദിനാഘോഷത്തിനിടെയാണ് വിവാദമായ വീഡിയോ ചിത്രീകരിച്ചത്. “ഞങ്ങൾ രണ്ടുപേരുമാണ് ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികൾ” എന്ന് ലളിത് മോദി പരിഹാസരൂപേണ പറയുന്നതും വിജയ് മല്യ അത് കേട്ട് പൊട്ടിച്ചിരിക്കുന്നതുമായിരുന്നു വീഡിയോ. ‘ഇന്ത്യയിൽ ഇൻ്റർനെറ്റ് ഒന്ന് തകർക്കാം’ എന്ന തലക്കെട്ടോടെ മോദി തന്നെയാണിത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇത് ഇന്ത്യൻ പൗരന്മാർക്കിടയിൽ വലിയ പ്രകോപനമാണ് സൃഷ്ടിച്ചത്.
വീഡിയോ വൈറലായതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം കർശന നിലപാടുമായി രംഗത്തെത്തി. സാമ്പത്തിക കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അവരെ തിരിച്ചെത്തിക്കാനുള്ള നിയമനടപടികൾ വിവിധ രാജ്യങ്ങളുമായി ചേർന്ന് ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കിയിരുന്നു












Discussion about this post