ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ നിയന്ത്രണാതീതമാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദുക്കളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ തുടരുന്നതിനിടെ, കഴിഞ്ഞ ദിവസം ഒരു ഹിന്ദു കുടുംബത്തിന്റെ വീടുകൾ തീവ്രവാദികൾ ആസൂത്രിതമായി അഗ്നിക്കിരയാക്കി. ശൈഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ബംഗ്ലാദേശിൽ രൂപപ്പെട്ട അരാജകത്വം ഹിന്ദു വംശഹത്യയിലേക്കാണ് നീങ്ങുന്നതെന്ന ആശങ്ക ശക്തമാണ്.
ബംഗ്ലാദേശിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ പബ്ലിക് ഡിസ്ട്രിക്റ്റിലാണ് നടുക്കുന്ന സംഭവം നടന്നത്. ഒരു ഹിന്ദു കുടുംബത്തിന്റെ അഞ്ച് വീടുകളാണ് അക്രമികൾ തീയിട്ട് നശിപ്പിച്ചത്. രാത്രിയിൽ ആയുധങ്ങളുമായെത്തിയ സംഘം പെട്രോൾ ഒഴിച്ചാണ് വീടുകൾക്ക് തീ കൊടുത്തത്. പോലീസിനെ വിവരമറിയിച്ചിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് അധികൃതർ സ്ഥലത്തെത്തിയതെന്ന് ആക്ഷേപമുണ്ട്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ബംഗ്ലാദേശിലെ ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വ്യാപാര സ്ഥാപനങ്ങളും വ്യാപകമായി തകർക്കപ്പെടുകയാണ്.ലപ്പോഴും അടിസ്ഥാനരഹിതമായ ദൈവനിന്ദാ ആരോപണങ്ങൾ ഉന്നയിച്ചാണ് ആൾക്കൂട്ടം ഹിന്ദുക്കളെ വേട്ടയാടുന്നത്.ഇടക്കാല സർക്കാർ അധികാരമേറ്റിട്ടും ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഇന്ത്യാവിരുദ്ധ വികാരം ആളിക്കത്തിക്കാൻ പാകിസ്ഥാൻ്റെ ഐഎസ്ഐയും ബംഗ്ലാദേശിലെ തീവ്രവാദ സംഘടനകളും ചേർന്ന് പ്രവർത്തിക്കുന്നതായാണ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. ഹിന്ദുക്കളെ ആക്രമിക്കുന്നതിലൂടെ ഇന്ത്യയെ പ്രകോപിപ്പിക്കുക എന്ന ഗൂഢതന്ത്രമാണ് ഇതിന് പിന്നിൽ. 1971-ൽ ഇന്ത്യ നൽകിയ സഹായം മറന്നുകൊണ്ട്, അന്ന് തോറ്റോടിയ പാകിസ്താനെ താല്പര്യങ്ങൾക്കനുസരിച്ചാണ് ബംഗ്ലാദേശിലെ ഒരു വിഭാഗം ഇപ്പോൾ പ്രവർത്തിക്കുന്നത്.
വിദേശകാര്യ മന്ത്രാലയം ബംഗ്ലാദേശ് ഭരണകൂടത്തോട് ശക്തമായ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. പ്രാണരക്ഷാർത്ഥം അതിർത്തി കടന്നെത്തുന്നവരുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ബിഎസ്എഫ് (BSF) അതീവ ജാഗ്രതയിലാണ്. അതിർത്തി കടന്നുള്ള ഏതൊരു പ്രകോപനത്തിനും ശക്തമായ മറുപടി നൽകാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.













Discussion about this post