പുതുവർഷം പിറക്കാനിരിക്കെ രാജ്യത്ത് നിയമവിരുദ്ധമായി തമ്പടിച്ചിരിക്കുന്ന കൊടുംകുറ്റവാളികൾക്കെതിരെ ‘ കടുത്ത നടപടിയുമായി അമേരിക്കൻ ഭരണകൂടം. പിഞ്ചുബാലികമാരെ പീഡിപ്പിച്ചവരും ലഹരിമരുന്ന് കടത്തുകാരും ഉൾപ്പെടെയുള്ള ‘അതിഭീകരരായ’ കുടിയേറ്റക്കാരെയാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വലയിലാക്കിയത്.
പിടിയിലായവരിൽ 12 വയസ്സിൽ താഴെയുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കുറ്റവാളിയും, ഗാർഹിക പീഡനം നടത്തിയവരും, മനുഷ്യക്കടത്ത് സംഘങ്ങളും ഉൾപ്പെടുന്നു.”ട്രംപ് ഭരണകൂടത്തിന്റെ കീഴിൽ ഐസിഇ ഉദ്യോഗസ്ഥർ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണ്. ഇന്നലെ മാത്രം പിടികൂടിയത് കുഞ്ഞുങ്ങളെ പീഡിപ്പിച്ച രാക്ഷസന്മാരെയും മയക്കുമരുന്ന് മാഫിയകളെയുമാണ്. 2026-ലേക്കുള്ള ഞങ്ങളുടെ നയപ്രഖ്യാപനം ഇതാണ്: ഇത്തരം കൊടുംകുറ്റവാളികളെ ഇനിയും തൂത്തെറിയും,” ഡിഎച്ച്എസ് വക്താവ് ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. അമേരിക്കൻ കുടുംബങ്ങൾക്ക് സുരക്ഷിതമായ അയൽപക്കങ്ങൾ ഉറപ്പാക്കാൻ ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.













Discussion about this post