ബേൺ : പുതുവത്സര ദിനത്തിൽ സ്വിറ്റ്സർലൻഡിൽ സ്ഫോടനം. ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ സ്വിസ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുതുവത്സര ആഘോഷങ്ങൾക്കായി ഒത്തുചേർന്നിരുന്ന വിനോദസഞ്ചാരികൾക്കിടയിലാണ് സ്ഫോടനം നടന്നത്.
സ്വിറ്റ്സർലൻഡിലെ ക്രാൻസ്-മൊണ്ടാന പട്ടണത്തിൽ അന്താരാഷ്ട്രതലത്തിൽ വളരെ പ്രശസ്തമായ ഒരു സ്കീ റിസോർട്ടിലെ ബാറിലാണ് സ്ഫോടനം നടന്നതെന്ന് സ്വിസ് പോലീസ് പറഞ്ഞു. സ്ഫോടനത്തെ തുടർന്ന് ബാറിന് തീപിടിച്ചു. തീപിടുത്തത്തിൽ കുടുങ്ങിയ നിരവധി പേർക്ക് പൊള്ളലേറ്റു. സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണെന്ന് സ്വിസ് പോലീസ് വ്യക്തമാക്കി.
സ്വിസ് പോലീസ് പറയുന്നതനുസരിച്ച്, സ്ഫോടനം വളരെ ശക്തമായിരുന്നു. സ്ഫോടനം നടന്നയുടനെ പോലീസും അടിയന്തര സേവന സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു, സുരക്ഷാ കാരണങ്ങളാൽ പ്രദേശം ഇപ്പോൾ പൂർണ്ണമായും പോലീസിന്റെ നിയന്ത്രണത്തിൽ ആണുള്ളത്. സ്ഫോടനം ഭീകരാക്രമണമാണോ എന്ന് കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ വ്യക്തമാകൂ എന്നാണ് പോലീസ് അറിയിക്കുന്നത്.












Discussion about this post