മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ട് പ്രതിഭകളാണ് സഞ്ജു സാംസണും ബേസിൽ ജോസഫും. സ്ക്രീനിലും കളിക്കളത്തിലും മാത്രമല്ല, വ്യക്തിജീവിതത്തിലും ഇവർ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഒരു യൂട്യൂബ് ചാനൽ ചേർന്നൊരുക്കിയ അഭിമുഖത്തിലാണ് എത്രത്തോളം വലിയ സൗഹൃദമാണ് ഇവർക്കിടയിൽ ഉള്ളതെന്ന് ആളുകൾക്ക് മനസിലായത്.
തക്കം കിട്ടുമ്പോഴെല്ലാം പരസ്പരം ട്രോളാൻ ഇരുവരും മറക്കാറില്ല. ബേസിൽ യൂണിവേഴ്‌സ് എന്ന തരത്തിൽ പിന്നെ ഫേമസ് ആയ സംഭവത്തിന്റെ വീഡിയോ സഞ്ജു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് വലിയ വാർത്തയായിരുന്നു. ടൊവിനോ തോമസും ഈ ട്രോളിൽ പങ്കുചേർന്നിരുന്നു.
എന്തായാലും ക്രിക്കറ്റ് മൈതാനത്ത് പടുകൂറ്റൻ സിക്സ് അടിക്കുന്ന ബേസിലിന്റെ വീഡിയോ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച സഞ്ജു ‘ എന്താണ് ഒരുങ്ങുന്നത്’ എന്ന അടിക്കുറിപ്പും ആ സ്റ്റോറിക്ക് നൽകി. പിന്നാലെ ആ വീഡിയോ മെൻഷൻ ചെയ്ത് ബേസിൽ കുറിച്ച അടിക്കുറിപ്പാണ് കൂടുതൽ രസകരം. ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത ഓപ്പണർ താൻ ആണെന്ന് അതിൽ ബേസിൽ കുറിക്കുകയും ചെയ്തു.
ഈ അടുത്ത് 2026 ഐപിഎൽ ലേലത്തിന് മുന്നോടിയായി വലിയ മാറ്റത്തിലൂടെ സഞ്ജു ചെന്നൈയിൽ ചേർന്നിരുന്നു.














Discussion about this post