ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന കമ്യൂണിസ്റ്റ് ഭീകരതയുടെ നട്ടെല്ലൊടിച്ച് സുരക്ഷാ സേന. മാവോയിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഏറ്റവും അപകടകാരിയായ സൈനിക വിഭാഗം ‘ബറ്റാലിയൻ നമ്പർ 1’-ൻ്റെ കമാൻഡർ ബർസെ ദേവ എന്ന സായിനാഥ് തെലങ്കാന പോലീസിന് മുന്നിൽ കീഴടങ്ങി. ആന്ധ്രാ-ഒഡീഷ അതിർത്തിയിൽ കൊടുംഭീകരൻ മാഡ്വി ഹിഡ്മ കൊല്ലപ്പെട്ട് ആഴ്ചകൾ തികയും മുൻപാണ് ഈ നിർണ്ണായക നീക്കം. 25.47 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ദേവയ്‌ക്കൊപ്പം 17 ഓളം കേഡർമാരും കീഴടങ്ങിയിട്ടുണ്ട്.
ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ പൂവർത്തി ഗ്രാമത്തിൽ നിന്ന് ഹിഡ്മയ്‌ക്കൊപ്പം വളർന്ന ഭീകരനാണ് ബർസെ ദേവ. ദശകങ്ങളായി കമ്യൂണിസ്റ്റ് ഭീകരതയ്ക്ക് നിയന്ത്രണത്തിലായിരുന്ന ഈ പ്രദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ ഫെബ്രുവരിയിൽ സുരക്ഷാ ക്യാമ്പുകൾ സ്ഥാപിച്ച് മോചിപ്പിച്ചിരുന്നു. ഇതോടെ കമ്യൂണിസ്റ്റ് ഭീകരതയ്ക്ക് താവളങ്ങൾ നഷ്ടമാവുകയും സൈന്യത്തിൻ്റെ പിടി മുറുകുകയും ചെയ്തു.
നമ്മുടെ ധീരരായ ജവാന്മാരെ ചതിയിലൂടെ കൊലപ്പെടുത്തിയ നിരവധി ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനാണ് ഈ കൊടും ഭീകരൻ.ദർഭ ഗാട്ടി ആക്രമണം (2013): 27 പേരുടെ ജീവനെടുത്ത ക്രൂരമായ അംബുഷ്. സുക്മ-ബീജാപൂർ ആക്രമണം (2021): 22 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ച സംഭവം. കമ്യൂണിസ്റ്റ് ഭീകരർക്ക് ആധുനിക ആയുധങ്ങൾ എത്തിക്കുന്നതിലും ലോജിസ്റ്റിക്സ് ഒരുക്കുന്നതിലും ദേവയായിരുന്നു പ്രധാനി.കീഴടങ്ങുമ്പോഴും ഇയാളുടെ പക്കൽ നിന്നും എൽ.എം.ജി (Light Machine Gun) ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
1999-ൽ രൂപീകരിച്ച പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി (PLGA) ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. ഒരു കാലത്ത് 12,000-ഓളം കേഡർമാരുണ്ടായിരുന്ന ഈ വിഭാഗം, ഇന്ത്യൻ സൈന്യത്തിൻ്റെയും പൊലീസിൻ്റെയും നിരന്തരമായ ഓപ്പറേഷനുകളിലൂടെ ഇന്ന് ദുർബലമായിരിക്കുന്നു. ഹിഡ്മയുടെ മരണം സൈനികമായ തകർച്ചയാണെങ്കിൽ, ദേവയുടെ കീഴടങ്ങൽ കമ്യൂണിസ്റ്റ് ഭീകരത പ്രസ്ഥാനത്തിൻ്റെ ആത്മവീര്യം പൂർണ്ണമായും തകർക്കുന്നതാണ്












Discussion about this post