ന്യൂഡൽഹി : ബംഗ്ലാദേശി ക്രിക്കറ്റ് താരത്തെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കളായ ശശി തരൂരും പ്രിയങ്ക് ഖാർഗെയും. 2026 ലെ ഐപിഎൽ ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കണമെന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് നൽകിയ നിർദ്ദേശത്തിൽ
ബിജെപിയെയും ബിസിസിഐയെയും ഇരു നേതാക്കളും ശക്തമായി വിമർശിച്ചു. ബംഗ്ലാദേശത്തെ ഒഴിവാക്കുന്നത് അനീതിയാണെന്നും കോൺഗ്രസ് നേതാക്കൾ സൂചിപ്പിച്ചു.
ദേശീയതയും രാഷ്ട്രീയവും കായിക രംഗവുമായി കൂട്ടിക്കുഴക്കരുത് എന്ന് ശശി തരൂരും പ്രിയങ്ക് ഖാർഗെയും അഭിപ്രായപ്പെട്ടു. മറ്റൊരു രാജ്യത്തെ സംഭവവികാസങ്ങൾക്ക് ഒരു വ്യക്തിഗത കായികതാരത്തെ ഉത്തരവാദിത്തപ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്ന് ശശി തരൂർ സൂചിപ്പിച്ചു. മുസ്തഫിസുർ റഹ്മാൻ ഒരു ക്രിക്കറ്റ് കളിക്കാരനാണ്, ബംഗ്ലാദേശിൽ സംഭവിക്കുന്ന മറ്റ് കാര്യങ്ങളുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല എന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.












Discussion about this post