2016-ൽ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിൽ ഒന്നാണ് ‘ഒപ്പം’ (Oppam). മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലെ ഒരു വലിയ വിജയമായിരുന്ന ഈ ചിത്രം കാഴ്ചയില്ലാത്ത നായകന്റെ ബുദ്ധിപരമായ പോരാട്ടത്തെയാണ് അവതരിപ്പിക്കുന്നത്. പ്രിയദർശന്റെ കാലം കഴിഞ്ഞു എന്നൊക്കെ പറഞ്ഞവർക്ക്
കാഴ്ചയില്ലാത്ത ജയരാമൻ (മോഹൻലാൽ) കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ ജോലി ചെയ്യുകയാണ്. കാഴ്ചയില്ലെങ്കിലും ഗന്ധം, ശബ്ദം, സ്പർശനം എന്നിവ വഴി ആളുകളെയും മറ്റുള്ള വസ്തുക്കളെയും തിരിച്ചറിയാനുള്ള അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. ഫ്‌ളാറ്റിൽ എല്ലാവർക്കും ജയരാമനോട് പ്രത്യേക അടുപ്പമൊക്കെ ആണെങ്കിലും അദ്ദേഹത്തിന് വലിയ ആത്മബന്ധമുള്ളത് മുൻ ചീഫ് ജസ്റ്റിസായ കൃഷ്ണമൂർത്തിയുമായിട്ടാണ്.
ഒരിക്കൽ തെറ്റുപറ്റി ഒരു കേസിൽ അയാൾ ശിക്ഷിച്ച വാസുദേവന്റെ കഥ അയാൾ ജയരമയോട് പറയുന്നുണ്ട്. എന്തായാലും കുറച്ച് ദിവസങ്ങൾക്ക് ശേഷം ജസ്റ്റിസ് കൊല്ലപ്പെടുന്നു. കൃഷ്ണമൂർത്തിയുടെ മകളെ കൂടി ( യഥാർത്ഥത്തിൽ വാസുവിന്റെ മകൾ) കൊല്ലാൻ വാസു പദ്ധതിയിടുന്നു. അതിൽ നിന്ന് ആ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കൊലപാതകം നടക്കുന്ന സ്ഥലത്ത് ജയരാമൻ ഉണ്ടായിരുന്നതിനാൽ പോലീസ് അദ്ദേഹത്തെ സംശയിക്കുന്നു. അയാൾ അറസ്റ്റിലാകുന്നു. കുഞ്ഞിനെ രക്ഷിക്കാൻ പറ്റുമോ അയാൾ നിരപരാധിത്വം തെളിയിക്കുമോ എന്നതെല്ലാമാണ് സിനിമ പറയുന്ന ബാക്കി കഥ.
ജയരാമന്റെ ബുദ്ധിപരമായ പല നീക്കങ്ങളും നമ്മളെ ആവേശത്തിലാക്കുമെങ്കിലും മരണവീട് പോലെയിരുന്ന തീയേറ്ററിനെ പൂരപറമ്പ് ആക്കിയത് സിനിമയിലെ ഒരു ഗംഭീര ഫൈറ്റ് സീനാണ്. കണ്ണ് കാണാത്ത ആൾക്ക് എങ്ങനെ തല്ലുപിടിക്കാൻ സാധിക്കും, ഈ സിനിമയിൽ മോഹൻലാലിന് ഫൈറ്റ് ഒന്നുമില്ല എന്ന് കരുതിയവർക്ക് മുന്നിൽ പ്രിയദർശൻ ഒളിപ്പിച്ചുവെച്ച സസ്പെൻസ് ആയിരുന്നു ഈ സീൻ. കേസ് എങ്ങനെ എങ്കിലും അവസാനിപ്പിക്കാൻ അയാളെ പ്രതിയാക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. അവിടെ അയാളെ ഉപദ്രവിക്കാനും കേസ് അയാളുടെ മേൽ കെട്ടിവെക്കാനും അവർ ശ്രമിക്കുന്നു. ട്രാപ്പ് മനസിലാക്കിയ ജയരാമൻ പിന്നെ അവിടെ അഴിഞ്ഞാടുകയാണ്. ഫൈറ്റ് സീനിന് മുമ്പുള്ള ലാൽ കഥാപാത്രത്തിന്റെ ഒരു ഡയലോഗുണ്ട്” നേരിട്ടെന്നെ വെല്ലുവിളിക്കുന്ന ആർക്കും എന്നെ കീഴ്പ്പെടുത്താൻ കഴിയില്ല” ഇതിനൊക്കെ വമ്പൻ കൈയടിയാണ് തിയേറ്ററിൽ കിട്ടിയത്.
പൊലീസ് ഉദ്യോഗസ്ഥരെ എല്ലാം അടിച്ചുകൂട്ടുന്നതിനിടെ റോൺ ഏതൻ യോഹാന്റെ മ്യൂസിക്ക് കൂടിയതോടെ സംഭവം കളറായി.













Discussion about this post