ധാക്ക : ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൂന്നാഴ്ചയ്ക്കുള്ളിലെ അഞ്ചാമത്തെ സമാന സംഭവമാണിത്. ജെസ്സോർ ജില്ലയിലെ കോപാലിയ ബസാറിൽ വെച്ച് ചില അക്രമികളുടെ വെടിയേറ്റ് റാണാ പ്രതാപ് ബൈരാഗി എന്നയാളാണ് കൊല്ലപ്പെട്ടത്.
അധ്യാപകനും മാധ്യമപ്രവർത്തകനും ആയിരുന്നു കൊല്ലപ്പെട്ട റാണ പ്രതാപ്. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ കപാലിയ ബസാറിൽ വെച്ച് റാണാ പ്രതാപിനെ അജ്ഞാതരായ അക്രമികൾ വെടിവയ്ക്കുകയായിരുന്നു. തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ റാണ പ്രതാപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.











Discussion about this post