ഭാരതത്തിന്റെ സൈനിക കരുത്തിന് മുന്നിൽ പാകിസ്താൻ പകച്ചുപോയ ‘ഓപ്പറേഷൻ സിന്ദൂർ’ കാലഘട്ടത്തിൽ, അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ തടയാൻ പാകിസ്താൻ നടത്തിയ വൻ ലോബിയിംഗ് നീക്കങ്ങളുടെ വിവരങ്ങൾ പുറത്ത്. 2025 മെയ് മാസത്തിൽ നടന്ന സൈനിക നടപടിക്കിടെ വാഷിംഗ്ടണിൽ പാകിസ്താൻ നടത്തിയ നയതന്ത്ര സമ്മർദ്ദത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് അമേരിക്കൻ ഗവൺമെന്റ് രേഖകൾ വെളിപ്പെടുത്തുന്നത്
സേനയുടെ കൃത്യതയാർന്ന ആക്രമണങ്ങളിൽ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ തകർന്നടിഞ്ഞപ്പോൾ, യുദ്ധക്കളത്തിൽ പരാജയപ്പെട്ട പാകിസ്ഥാൻ നയതന്ത്ര മേഖലയിൽ പണം വാരിയെറിഞ്ഞ് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. പഹൽഗാമിലെ നിഷ്കളങ്കരായ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ പാക് സ്പോൺസേർഡ് ഭീകരതയ്ക്കുള്ള മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. സൈനികമായി ഇന്ത്യയെ നേരിടാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇസ്ലാമാബാദ് അമേരിക്കയുടെ കാലുപിടിക്കാൻ ലോബിയിംഗ് ഗ്രൂപ്പുകളെ സമീപിച്ചത്
ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്ത് പാക് പ്രതിനിധികൾ അമേരിക്കൻ ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവർത്തകരുമായി 60-ലധികം തവണ ചർച്ചകൾ നടത്തി. ട്രംപ് ഭരണകൂടവുമായി അടുക്കാൻ പാകിസ്താൻ ഏകദേശം 5 മില്യൺ ഡോളറിന്റെ ലോബിയിംഗ് കരാറുകളിൽ ഒപ്പിട്ടു. ഇന്ത്യയേക്കാൾ മൂന്നിരട്ടി തുകയാണ് ഇക്കാലയളവിൽ ലോബിയിംഗിനായി പാകിസ്താൻ ചെലവാക്കിയതെന്ന് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. 2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ തുടങ്ങിയ സൈനിക നീക്കത്തെ “എങ്ങനെയെങ്കിലും തടയുക” എന്നതായിരുന്നു പാകിസ്താൻ്റെ ഏക ലക്ഷ്യം.









Discussion about this post