മസ്ജിദിനോട് ചേർന്ന സ്ഥലങ്ങൾ അനധികൃതമായി കയ്യേറി നിർമ്മാണം; പൊളിച്ചു മാറ്റുന്നതിനിടെ പോലീസിന് നേരെ ആക്രമണം ; 5 പോലീസുകാർക്ക് പരിക്ക് ; 10 പ്രതികൾ പിടിയിൽ
ന്യൂഡൽഹി : ഡൽഹിയിൽ അനധികൃതമായി കയ്യേറിയ സ്ഥലത്ത് നിർമ്മിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനിടെ പോലീസിന് നേരെ ആക്രമണം. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നേതൃത്വത്തിൽ ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിന് സമീപം ഫൈസ്-ഇ-ഇലാഹി മസ്ജിദിനോട് ചേർന്നുള്ള സ്ഥലങ്ങൾ അനധികൃതമായി കയ്യേറി വിവാഹ ഹാളും കടമുറികളും ഉൾപ്പെടെയാണ് നിർമ്മിച്ചിരുന്നത്. ഹൈക്കോടതി നിർദ്ദേശപ്രകാരം ബുധനാഴ്ച രാവിലെ കയ്യേറ്റ വിരുദ്ധ ശ്രമങ്ങൾ ആരംഭിച്ചപ്പോൾ ആണ് പോലീസിന് നേരെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാർക്ക് നേരെ കല്ലേറ് ഉണ്ടാവുകയായിരുന്നു.
കല്ലേറിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. പ്രതികളായ 10 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രദേശത്ത് സംഘർഷം ഉണ്ടായതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് നേരിയ ബലപ്രയോഗം നടത്തി. തുടർന്ന് കണ്ണീർവാതക ഷെല്ലുകളും പ്രയോഗിച്ചു. ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കയ്യേറ്റ പ്രദേശങ്ങൾ ഒഴിപ്പിക്കാൻ ആരംഭിച്ചിട്ടുള്ളത്.
ഫൈസ്-ഇ-ഇലാഹി മസ്ജിദിനോട് ചേർന്നുള്ള സ്ഥലങ്ങൾ അനധികൃതമായി കയ്യേറിയ ശേഷം ഒരു വിവാഹ ഓഡിറ്റോറിയം, ഏതാനും കടമുറികൾ, ഡിസ്പെൻസറി എന്നിവയായിരുന്നു നിർമ്മിച്ചിരുന്നത്. കയ്യേറ്റം ഒഴിപ്പിക്കാൻ ഉള്ള ഡൽഹി ഹൈക്കോടതി നിർദേശപ്രകാരം മുൻസിപ്പൽ കോർപ്പറേഷൻ ഇന്ന് ഈ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. ഇതിനിടെയാണ് ചിലർ പോലീസിന് നേരെ കല്ലേറ് നടത്തിയത്.









Discussion about this post