ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര-കായിക ബന്ധം കൂടുതൽ വഷളാകുന്നതിനിടെ, ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് കനത്ത പ്രഹരവുമായി ഇന്ത്യയിലെ മുൻനിര സ്പോർട്സ് നിർമ്മാതാക്കളായ എസ് ജി. ബംഗ്ലാദേശ് നായകൻ ലിറ്റൺ ദാസ് അടക്കമുള്ള പ്രമുഖ താരങ്ങളുമായുള്ള സ്പോൺസർഷിപ്പ് കരാറുകൾ പുതുക്കേണ്ടതില്ലെന്ന് എസ് ജി തീരുമാനിച്ചതായാണ് വിവരം. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെയും കായിക നയങ്ങളെയും ചോദ്യം ചെയ്യുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലപാടുകൾക്കുള്ള ഇന്ത്യൻ ബ്രാൻഡുകളുടെ ശക്തമായ മറുപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതാണ് നിലവിലെ തർക്കങ്ങൾക്ക് ആധാരം. ബിസിസിഐ നിർദ്ദേശപ്രകാരമായിരുന്നു ഈ നീക്കം. ഇതിന് പിന്നാലെ മുസ്തഫിസുറിന് ഐപിഎല്ലിൽ കളിക്കാൻ എൻഒസിനിഷേധിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്, ഫെബ്രുവരി ഏഴിന് ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ഐസിസിയോട് ആവശ്യപ്പെട്ടു. ഇന്ത്യയിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന ബംഗ്ലാദേശിന്റെ വിചിത്രമായ വാദമാണ് കായിക പ്രേമികളെ പ്രകോപിപ്പിച്ചത്.
ക്യാപ്റ്റൻ ലിറ്റൺ ദാസ്, യാസിർ റബ്ബി, മൊമിനുൽ ഹഖ് തുടങ്ങിയ മുൻനിര താരങ്ങൾ നിലവിൽ ഭാരതീയ ബ്രാൻഡായ എസ് ജിയുടെ ബാറ്റ് ആണ് ഉപയോഗിക്കുന്നത്. കരാർ പുതുക്കില്ലെന്ന സൂചന ഏജന്റുമാർ വഴി താരങ്ങൾക്ക് ലഭിച്ചുകഴിഞ്ഞു. എസ് ജിക്ക് പിന്നാലെ മറ്റ് ഭാരതീയ സ്പോർട്സ് കമ്പനികളും ബംഗ്ലാദേശ് താരങ്ങളെ കൈവിട്ടേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത് ബംഗ്ലാദേശിലെ സ്പോർട്സ് ഇൻഡസ്ട്രിയെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ ആതിഥേയത്വത്തെയും സുരക്ഷാ സംവിധാനങ്ങളെയും അന്താരാഷ്ട്ര വേദികളിൽ അപമാനിക്കാൻ ശ്രമിച്ച ബംഗ്ലാദേശിന് ഇതിലും വലിയ തിരിച്ചടി ലഭിക്കാനില്ല. ഫെബ്രുവരി 7-ന് കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം. ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാൾ എന്നിവരാണ് ഗ്രൂപ്പ് സിയിലെ മറ്റ് ടീമുകൾ. എന്നാൽ ഇന്ത്യയിലെ മത്സരങ്ങളിൽ കളിക്കാൻ ഭയമാണെന്ന് പറയുന്ന ബംഗ്ലാദേശ് നിലപാട് ശുദ്ധ അസംബന്ധമാണെന്നാണ് കായിക നിരീക്ഷകർ പറയുന്നത്.
നിലവിൽ ഇന്ത്യവിരുദ്ധത മുഖമുദ്രയാക്കിയ ബംഗ്ലാദേശിന്റെ ഈ ‘ഇരവാദം’ വിദേശ മണ്ണിൽ ചിലവാകില്ലെന്ന് ഉറപ്പായതോടെയാണ് ഇന്ത്യൻ കമ്പനികൾ തങ്ങളുടെ ദേശീയത ഉയർത്തിപ്പിടിച്ച് സ്പോൺസർഷിപ്പുകൾ റദ്ദാക്കുന്ന












Discussion about this post