ഹൊറർ, കോമഡി, സൈക്കോളജി എന്നിവ കൃത്യമായി ചേർത്തൊരുക്കിയ എക്കാലത്തെയും മികച്ച ക്ലാസ്സിക്ക് ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. മാടമ്പിള്ളി എന്ന പഴയ തറവാട്ടിലെ നിഗൂഢതകളെ കുറിച്ചാണ് സിനിമ പറയുന്നത്. അങ്ങനെയുള്ള തറവാട്ടിലേക്ക് ഭർത്താവ് നകുലന്റെ കൈപിടിച്ചെത്തുന്ന ഗംഗക്ക് ചില അസാധാരണ മാറ്റങ്ങൾ സംഭവിക്കുന്നു. ഗംഗയായും നാഗവല്ലിയായും ശോഭന നടത്തിയ പ്രകടനം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനയ പ്രകടനങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലൂടെ അവർക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
ഗംഗയായും നാഗവല്ലിയായും ശോഭന നടത്തിയ പ്രകടനം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഈ ചിത്രത്തിലൂടെ അവർക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഇത് കൂടാതെ മോഹൻലാലിൻറെ സണ്ണിക്കും സുരേഷ് ഗോപിയുടെ നകുലനുമെല്ലാം ആരാധകർ ഏറെയാണ്.വിടെ താമസിക്കാൻ വരുന്ന ഗംഗക്ക് തറവാട്ടിലെത്തിയ ശേഷം കേൾക്കുന്ന കഥകളിലൂടെ പണ്ട് ബാധിച്ച അസുഖം തിരിച്ചുവരുന്നു.
ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ ആണെങ്കിലും അദ്ദേഹം ഒറ്റക്കല്ല ഇതിന് പിന്നിൽ പ്രവർത്തിച്ചത്. സിബി മലയിൽ, പ്രിയദർശൻ തുടങ്ങിയ പ്രതിഭകളൊക്കെ അതിന് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്രയധികം പ്രതിഭകളായ സംവിധായകർ ഈ സിനിമയുടെ ഭാഗമായി വരാൻ കാര്യം. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ പറയുന്നത് ഇങ്ങനെ:
“നവംബർ 1 നാണ് ഷൂട്ടിംഗ് തുടങ്ങുന്നത്, ഡിസംബർ 31 നു ഉള്ളിൽ സെൻസർ ചെയ്താൽ മാത്രമേ സിനിമക്ക് ഗുണം ഉണ്ടാകുകയുള്ളൂ. എന്നാൽ മാത്രമേ അവാർഡിന് അയക്കാൻ പറ്റുകയുള്ളു. അടുത്ത വർഷത്തേക്ക് പോയാൽ സിനിമക്ക് ഗുണം കാണില്ല. എഡിറ്റിംഗും, റെക്കോഡിങ്ങും, റി റിക്കോഡിങ്ങും ഒകെ കഴിഞ്ഞ് സിനിമ ഈ ചുരുങ്ങിയ കാലയളവിന് ഉള്ളിൽ അവാർഡിന് അയക്കുക ബുദ്ധിമുട്ടാണെന്ന് ഫാസിലിന് അറിയാം. അതുകൊണ്ട് അദ്ദേഹത്തിന്റെ കൂട്ടുകാരായ സിബി മലയിൽ, പ്രിയദർശൻ തുടങ്ങിയവരെ സഹായത്തിന് വിളിച്ചത്. കൂടെ സിദ്ദിഖ്- ലാൽ എന്ന മിടുക്കന്മാരായ അസിസ്റ്റന്റ് പിള്ളേരുമുണ്ട്. അതുകൊണ്ട് ഫാസിൽ ഇവർക്കെല്ലാം ഓരോ ലൊക്കേഷന്റെയും ചുമതല നൽകി. അതോടെ ഷൂട്ടിംഗ് പെട്ടെന്ന് തീർന്നു. അവാർഡിനും അയക്കാൻ സാധിച്ചു.”
മണിച്ചിത്രത്താഴ് സിനിമയിലെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുമ്പോൾ മോഹൻലാലും സുരേഷ് ഗോപിയും ശോഭനയും തമ്മിലുള്ള കെമിസ്ട്രി അത്രമേൽ തീവ്രമായിരുന്നു. നാഗവല്ലി നകുലനെ കൊല്ലാൻ നോക്കുന്ന രംഗത്തിലെ ശോഭനയുടെ അഭിനയം കണ്ട് സെറ്റിലുള്ളവർ പോലും ഒരു നിമിഷം സ്തബ്ധരായിപ്പോയി എന്ന് ഫാസിൽ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.













Discussion about this post