കൊല്ലം: സിപിഎം സ്ഥാനാര്‍ഥി നടന്‍ മുകേഷിനെ കൊല്ലം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ മണ്ഡലത്തില്‍ വ്യാപകമായി പോസ്റ്റര്‍. മുകേഷിനെ മാറ്റി പി.കെ.ഗുരുദാസനെ മല്‍സരിപ്പിക്കില്ലെന്ന് ജില്ലാ കമ്മിറ്റി യോഗത്തില്‍ പിണറായി വിജയന്‍ നേരിട്ട് അറിയിച്ചതിന് ്പിറകെ വന്ന പോസ്റ്ററുകള്‍ സിപിഎമ്മിന് തിരിച്ചടിയായി. മുകേഷിനോട് തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങാനും ജില്ല കമ്മറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു.
മണ്ണിന്റെ മണം അറിയാത്തവനെ കൊല്ലത്ത് സഥാനാര്‍ഥിയാക്കുന്നത് കോഴ വാങ്ങിയാണ്. എത്ര കോടിയാണ് പാര്‍ട്ടി വാങ്ങിയതെന്ന് പറയണം, കണ്ണൂരല്ല കൊല്ലമെന്ന് നേതൃത്വം തിരച്ചറിയണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെട്ടുന്നു. കൊല്ലം നഗരത്തിന് പുറമേ മണ്ഡലത്തിന്റെ ഇരുപതോളം ഭാഗങ്ങളിലാണ് പോസ്റ്റര്‍ പതിച്ചത്. സേവ് സിപിഎം ഫോറത്തിന്റെ പേരിലുള്ള പോസ്റ്റര്‍ പിണറായി വിജയനെ നേരിട്ട് കുറ്റപ്പെടുത്തുന്ന തരത്തിലാണ്. സ്ഥാനാര്‍ത്ഥി വന്നാല്‍ പ്രതിഷേധം അടങ്ങുമെന്ന നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍ കൊല്ലത്ത് പിഴച്ചത് പാര്‍ട്ടി നേതൃത്വത്തിന് ആശങ്കയായിട്ടുണ്ട്. ഇരിങ്ങാലക്കുടയിലും സ്ഥാനാര്‍ത്ഥി തീരുമാനത്തിന് ശേഷം പാര്‍ട്ടി തീരുമാനത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യാക്ഷപ്പെട്ടിരുന്നു.
Discussion about this post