കോട്ടയം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ക്രൂര പീഡനത്തിന് ഇരയായ അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും സ്ഥിരമായി സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്ത മഹിളാ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മഹിള കോൺഗ്രസിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൻ ആണ് അറസ്റ്റിൽ ആയത്. കോട്ടയത്തെ ഒരു ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെയാണ് പോലീസ് ഇവരെ പിടികൂടിയത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലും, മൂന്നാമത്തെ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരിലും ആണ് മഹിള കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തിട്ടുള്ളത്. പത്തനംതിട്ട സൈബർ പൊലീസ് ആണ് രഞ്ജിതയ്ക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാവകുപ്പ് ചുമത്തി രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായി ആദ്യ കേസ് വന്നപ്പോൾ തന്നെ രഞ്ജിത രാഹുലിനെ അനുകൂലിച്ചും പരാതിക്കാരിയെ അധിക്ഷേപിച്ചും രംഗത്തെത്തിയിരുന്നു. അന്ന് തിരുവനന്തപുരം സൈബർ പൊലീസ് ഇവർക്കെതിരെ കേസ് എടുക്കുകയും ചെയ്തു. ആ കേസില്‍ ഉപാധികളോടെ കോടതി രഞ്ജിതയ്ക്ക് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ രാഹുലിനെതിരെ മൂന്നാമാതും പരാതി വന്നപ്പോഴും രഞ്ജിത ഇരക്കെതിരെ സൈബർ അധിക്ഷേപം തുടർന്നതോടെയാണ് പോലീസ് അറസ്റ്റിലേക്ക് കടന്നത്.













Discussion about this post