ന്യൂയോർക്ക് : ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള പുതിയ വ്യാപാര കരാറിനെതിരായ അതൃപ്തി പരസ്യമാക്കി അമേരിക്ക. ഇന്ത്യ-ഇ യു സ്വതന്ത്ര വ്യാപാര കരാറിനെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് ശക്തമായി വിമർശിച്ചു. കരാർ അങ്ങേയറ്റം നിരാശാജനകമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. യുക്രേനിയൻ ജനതയുടെ സുരക്ഷയ്ക്കും ആശങ്കകൾക്കും പകരം വ്യാപാര ലാഭത്തിനാണ് യൂറോപ്പ് മുൻഗണന നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിലൂടെ റഷ്യയുടെ എണ്ണ വാങ്ങി യൂറോപ്പ് യുദ്ധത്തിന് ഇന്ധനം നൽകുകയാണ്. അതേസമയം യുഎസ് ഇന്ത്യയിൽ കടുത്ത നികുതി ചുമത്തിയിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളാണ് റഷ്യയുടെ യുദ്ധത്തിന് യഥാർത്ഥത്തിൽ ധനസഹായം നൽകുന്നത്. റഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്കാണ് പോകുന്നത്, അവിടെ നിന്ന് ശുദ്ധീകരിച്ച എണ്ണ ഉൽപന്നങ്ങൾ യൂറോപ്പിലേക്കാണ് പോകുന്നത്. ഈ രീതിയിൽ, യൂറോപ്പ് അറിയാതെ തന്നെ റഷ്യയെ യുദ്ധം ചെയ്യാൻ സഹായിക്കുകയാണ്. കഴിഞ്ഞ വർഷം ഇന്ത്യയ്ക്ക് മേൽ ഉയർന്ന നികുതി ചുമത്താനുള്ള യുഎസ് തീരുമാനത്തെ യൂറോപ്യൻ യൂണിയൻ പിന്തുണയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ ഈ കരാർ വ്യക്തമാക്കുന്നുവെന്നും സ്കോട്ട് ബസന്റ് കുറ്റപ്പെടുത്തി.










Discussion about this post