ധാക്ക : ടി20 ലോകകപ്പ് വിവാദങ്ങൾക്കിടെ ബംഗ്ലാദേശ് ഷൂട്ടിംഗ് സംഘത്തിന് ഏഷ്യൻ എയർ ഗൺ ചാമ്പ്യൻഷിപ്പിനായി ഇന്ത്യയിലേക്ക് പോകുന്നതിനായി അനുമതി നൽകി സർക്കാർ. ഫെബ്രുവരി 2 മുതൽ 14 വരെ നടക്കാനിരിക്കുന്ന ഏഷ്യൻ എയർ ഗൺ ചാമ്പ്യൻഷിപ്പിനായി ഇന്ത്യയിലേക്ക് പോകാനുള്ള തങ്ങളുടെ ഷൂട്ടിംഗ് പ്രതിനിധി സംഘത്തിനാണ് ബംഗ്ലാദേശ് സർക്കാർ അനുമതി നൽകിയത്. ഒരു ഷൂട്ടറും പരിശീലകനും ഉൾപ്പെടെ ആയിരിക്കും മത്സരത്തിനായി ഇന്ത്യ സന്ദർശിക്കുകയെന്ന് ബംഗ്ലാദേശ് ഷൂട്ടിംഗ് ഫെഡറേഷൻ അറിയിച്ചു.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീമിനെ ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകാൻ ഇടക്കാല സർക്കാർ അനുമതി നിഷേധിച്ചിരുന്നത്. അതേസമയം തന്നെ ഷൂട്ടിംഗ് താരങ്ങൾക്ക് ഇന്ത്യയിലേക്ക് പോകാൻ അനുമതി നൽകുകയും ചെയ്തത് ബംഗ്ലാദേശ് കായികരംഗത്ത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. റോബിയുൾ ഇസ്ലാം എന്ന ബംഗ്ലാദേശിന്റെ ഷൂട്ടിംഗ് താരവും പരിശീലകനായ ഷാർമിൻ അക്തറും ജനുവരി 31 ന് ഇന്ത്യയിലേക്ക് പുറപ്പെടും എന്നാണ് അറിയിച്ചിരിക്കുന്നത്.










Discussion about this post