2026 ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം സുരേഷ് റെയ്ന നടത്തിയ പ്രവചനങ്ങളും നിരീക്ഷണങ്ങളും ആരാധകർക്കിടയിൽ വലിയ ആവേശമുണ്ടാക്കുകയാണ്. ടി20 ലോകകപ്പിൽ ഇന്ത്യക്കായി സെഞ്ചുറി നേടിയ ഏക താരം എന്ന തന്റെ റെക്കോർഡിനൊപ്പം എത്താൻ സഞ്ജു സാംസണ് സാധിക്കുമെന്ന് റെയ്ന വിശ്വസിക്കുന്നു.
16 വർഷം മുമ്പ് റെയ്ന സ്ഥാപിച്ച ആ സെഞ്ചുറി റെക്കോർഡ് സഞ്ജു തകർക്കുമെന്നാണ് റെയ്നയുടെ പക്ഷം. സഞ്ജുവിന് മികച്ച ക്ലാസ് ഉണ്ടെന്നും ദക്ഷിണാഫ്രിക്കയിൽ ഇതിനകം അദ്ദേഹം അത് തെളിയിച്ചിട്ടുണ്ടെന്നും റെയ്ന പറഞ്ഞു. ഫോം താൽക്കാലികം മാത്രമാണെന്നും സൂര്യകുമാർ യാദവിന് നൽകിയതുപോലെ സഞ്ജുവിനും ടീം മാനേജ്‌മെന്റ് പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവതാരം തിലക് വർമ്മയെക്കുറിച്ചും റെയ്ന ചില കാര്യങ്ങൾ സംസാരിച്ചു. സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ കളിക്കാനുള്ള തിലകിന്റെ കഴിവിനെ റെയ്ന പ്രശംസിച്ചു. “അവനിൽ ഞാൻ എന്നെത്തന്നെ കാണുന്നു,” എന്നാണ് തിലകിന്റെ ഫീൽഡിംഗിനെയും ബാറ്റിംഗിനെയും കുറിച്ച് റെയ്ന പറഞ്ഞത്. തിലക് ഇന്ത്യയുടെ അടുത്ത സൂപ്പർതാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് കൂടാതെ ലോകകപ്പ് ഇന്ത്യയുടെ കൈകളിലെത്താൻ ഏറ്റവും നിർണ്ണായകമാകുന്നത് വരുൺ ചക്രവർത്തിയുടെ 24 പന്തുകളായിരിക്കും വിധി നിർണയിക്കുക എന്ന അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്. ലോകത്തെ ഒന്നാം നമ്പർ ടി20 ബൗളറായ വരുണിന്റെ സ്പിൻ തന്ത്രങ്ങൾ മനസ്സിലാക്കാൻ ഇപ്പോഴും ബാ ബാറ്റർമാർക്ക് സാധിച്ചിട്ടില്ല. അദ്ദേഹം ഇത്തവണ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തരുമെന്നും റെയ്ന പ്രവചിച്ചു.













Discussion about this post