ചെന്നൈ : തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് പ്രതിഷേധ പ്രകടനത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ കല്യാണ സുന്ദരം (45) ആണ് മരിച്ചത്.
വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധത്തിനിടെ, ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ തീ പടർന്നാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ഗുരുതരമായി പൊള്ളലേറ്റത്.
കഴിഞ്ഞ പത്താം തീയതിയായിരുന്നു സംഭവം നടന്നത്. ട്രംപിന്റെ കോലത്തിലേക്ക് പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതിനിടെ തീ കല്യാണസുന്ദരത്തിന്റെ ദേഹത്തേക്ക് പടരുകയായിരുന്നു. ഉടൻതന്നെ ഇയാളെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുവെയാണ് മരണം സംഭവിച്ചത്.










Discussion about this post