ന്യൂഡല്‍ഹി: അരുരില്‍ സിനിമാതാരം സിദ്ദിഖ് മത്സരിക്കില്ല. അരൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആര്‍എസ്പി നേതൃത്വത്തെ ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു. അരൂരിനു പുറമെ ആറ്റിങ്ങലും ആര്‍എസ്പിയ്ക്ക് നല്‍കും.
അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നടന്‍ സിദ്ദിഖിനെ പരിഗണിച്ചിരുന്നു. എന്നാല്‍ സിദ്ദിഖ് മല്‍സരിക്കുന്നതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമാക്കാരെ മല്‍സരിപ്പിക്കരുതെന്ന തരത്തില്‍ സിദ്ദിഖിനെതിരെ അരൂരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
Discussion about this post