Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പുസ്തകവും പാർലമെന്റിലെ വിവാദങ്ങളും; നരവാനെ മറയ്ക്കാൻ ശ്രമിക്കുന്നതെന്ത് ?

സർവ ജിത്

by Brave India Desk
Feb 3, 2026, 12:16 pm IST
in India
Share on Facebook
Tweet
WhatsAppTelegram

മനോജ് മുകുന്ദ് നരവാനെ എന്ന മുൻ ആർമി ചീഫ് M.M നരവാനെയാണ് ഇപ്പോഴത്തെ വാർത്താ താരം. രാഹുൽ ഗാന്ധി ലോകസഭയിൽ കാരവാൻ മാഗസിനിൽ പ്രസിദ്ധീകരിച്ച നരവാനയുടെ ഇനിയും പ്രസിദ്ധീകരിക്കാത്ത, ഇന്ത്യൻ ഡിഫൻസ് നേതൃത്വം പ്രസിദ്ധീകരിക്കാൻ അനുമതി നൽകാത്ത ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ ചില സർവീസ് അനുഭവങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ചതും ഭരണപക്ഷം ഒന്നടങ്കം ഇതിനെ എതിർത്തതുമാണ് ഇന്നത്തെ വിഷയം.
2020 ഓഗസ്റ്റ് 31ന് ഈസ്റ്റേൺ ലഡാക് ബോർഡറിലേക്ക് 4 ചൈനീസ് ടാങ്കുകൾ ഇൻഫന്റ്രി വാഹനങ്ങളുടെ അകമ്പടിയോടെ കടന്നുകയറാൻ ശ്രമിച്ചെന്നും, അന്നത്തെ ആർമി ചീഫ് ആയിരുന്ന നരവാനെ ഇതിനെതിരെ എന്ത് നടപടി സ്വീകരിക്കണം എന്ന് ഡിഫൻസ് മിനിസ്റ്റർ, അജിത് ഡോവൽ, എസ്‌.ജയശങ്കർ എന്നിവരോട് നിരന്തരം ചോദിച്ചിട്ടും വളരെ വൈകിയാണ് “നിങ്ങൾക്ക് ഉചിതമെന്ന് തോന്നുന്നത് ചെയ്യൂ” എന്ന മറുപടി ലഭിച്ചത് എന്നതുമാണ് പുസ്തകത്തിൽ പറയുന്ന പ്രധാന ആരോപണം.

രാജ്യസുരക്ഷയുമായി ഭരണപക്ഷത്തിന് സംഭവിച്ച കെടുകാര്യസ്ഥതക്കുള്ള ഉദാഹരണമായാണ് പ്രതിപക്ഷം സംഭവത്തെ ഉയർത്തിക്കാണിക്കുന്നത്. പുസ്തകത്തിന്റെ ഉള്ളടക്കത്തിലെ ഇത്തരം പ്രത്യേകതകളാണ് അതിന്റെ പ്രസിദ്ധീകരണത്തിന് അനുമതി നൽകാത്തതിന് കാരണം എന്ന ആരോപണവും പൊന്തിവന്നിട്ടുണ്ട്. ഇന്ത്യയുടെ കിലോമീറ്റർ കണക്കിന് പ്രദേശം ചൈന കയ്യേറിയിട്ടുണ്ടെന്ന അന്നത്തെ മണ്ടൻ ആരോപണവും ഇതിന് പിന്നാലെ വരാം. ഇതിനെല്ലാമുള്ള വിശദീകരണമാണ് നൽകുന്നത്….
2024ൽ ജൂലൈയിൽ തന്നെ ഇത്തരമൊരു സംഗതി പൊങ്ങിവരാൻ സാധ്യതകണ്ട് ഇതേക്കുറിച്ച് എഴുതിയിരുന്നു. നരവാനയുടെ പുസ്തകം മാത്രമല്ല മറ്റുചിലരുടെ പുസ്തകങ്ങളും ഇങ്ങനെയുള്ള നൂലാമാലയിൽപ്പെട്ട്‌ അനുമതി വൈകുകയാണ് എന്നകാര്യവും വ്യക്തമാക്കിയിരുന്നു. ലിങ്ക്..

Stories you may like

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

https://www.facebook.com/share/1DDQsStEnB/?mibextid=
അവയ്‌ക്കെല്ലാം വ്യക്തമായ കാരണങ്ങളും പറഞ്ഞിരുന്നു. പോസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ലഭിച്ച ചില തെളിവുകൾക്ക്‌ കൃത്യത ഇല്ലാത്തതിനാൽ ഒഴിവാക്കിയിരുന്നു. ഇന്ന് രാഹുൽ ഗാന്ധി ഉയർത്തിപ്പിടിച്ച കാരാവാൻ ലേഖനം വായിച്ചതോടെ അതിന് ഉത്തരമായി, നരവാനെക്ക് എതിരേയുള്ള എഴുതാതെവിട്ട അന്നത്തെ ആരോപണങ്ങൾ സത്യമാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.
_________________________
കാര്യമിതാണ്…
ഇന്ത്യയുടെ ആദ്യത്തെ CDS ആയി (Chief Of Defence Staff) നിയമിതനായ ബിപിൻ റാവത്തിന്റെ ആകസ്മികമായ മരണത്തിന് ശേഷം അടുത്ത CDS ആകുമെന്ന് എല്ലാവരും കരുതിയിരുന്നത് ഇന്നത്തെ കഥാനായകൻ MM നരവാനെ ആയിരുന്നു. സീനിയോറിറ്റി കൊണ്ടും അദ്ദേഹമായിരുന്നു അർഹൻ. എന്നാൽ തികച്ചും ആകസ്മികമായി മിനിസ്ട്രി തൽസ്ഥാനത്തേക്ക് മറ്റൊരു ഉദ്യോഗസ്ഥനായ അനിൽ ചൗഹാനെ തെരഞ്ഞെടുക്കുകയായിരുന്നു. അതും സർവിസിൽനിന്ന് വിരമിച്ച അദ്ദേഹത്തെ പുതിയ നിയമന ഭേദഗതികൾ എഴുതിച്ചേർത്താണ് നിയനം നടത്തിയത്.

സീനിയോറിറ്റി ഉണ്ടായിട്ടും നരവാനയെ തഴഞ്ഞത് സാധാരണക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതിന് കാരണമായി അന്ന് നിരവധി ഊഹാപോഹങ്ങൾ പരന്നിരുന്നു. ആ സമയം ആരംഭിച്ച ‘അഗ്നിവീർ’ പദ്ധതി തങ്ങൾ സൈനികർക്കടക്കം ആശ്ചര്യമായിരുന്നു എന്ന രീതിയിൽ നരവാനെ സർവീസിൽ ഇരിക്കുമ്പോൾ നൽകിയ മാധ്യമ അഭിമുഖമായിരുന്നു പലരും പറഞ്ഞ ഒരു കാരണം. ഒരുപക്ഷെ ഡിഫൻസ് മിനിസ്ട്രിയെ കുഴപ്പത്തിലാക്കിയ ഇത്തരം വാർത്തയാകാം CDS സ്ഥാനത്തേക്ക് അദ്ദേഹത്തിനെ പരിഗണിക്കാതെ പോയതിന് കാരണമായത് എന്നായിരുന്നു ഒരുവിഭാഗം കരുതിയത്.

എന്നാൽ ചില സോഴ്സുകൾ നരവാനെ ചൈനീസ് കടന്നുകയറ്റം ഫലപ്രദമായി തടയുന്നതിൽ പരാജയപ്പെട്ടു എന്നും, ഈ ഒരു കാരണമാണ് ‘ചൈന-എക്സ്പെർട്ട്’ എന്നറിയപ്പെടുന്ന അനിൽ ചൗഹാന് ഗുണമായതെന്നും, അദ്ദേഹത്തിന്റെ CDS നിയമനത്തിലേക്ക് നയിച്ചതെന്നും പറഞ്ഞിരുന്നു. പ്രമുഖ ഡിഫൻസ് & ജിയോസ്ട്രാറ്റജിക് എഴുത്തുകാരനായ ബ്രഹ്മ ചെല്ലാനിയെ പോലുള്ളവരാണ് ഇത്തരമൊരു രഹസ്യ വിവരമുണ്ടെന്ന് എഴുതിയിരുന്നത്. ഗൗരവകരമായ ഇത്തരം ആരോപണങ്ങൾ തെളിവുകളുടെ അഭാവത്തിൽ പറയുന്നത് ശരിയല്ലാത്തതിനാൽ മനപ്പൂർവ്വം അന്നത്തെ പോസ്റ്റിൽനിന്ന് ഒഴിവാക്കി.
ഈ ആരോപണത്തിനാണ് ഇപ്പോൾ ഉത്തരം ലഭിച്ചിരിക്കുന്നത്…

ഇൻഡോ – ചൈന ബോർഡർ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ മുൻ ആർമി ചീഫിന് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അതുമൂലമാണ് അദ്ദേഹത്തിന് CDS പദവി ലഭിക്കാതെ പോയത് എന്നുമാണ് അദ്ദേഹത്തിന്റെ തന്നെ എഴുത്തിൽനിന്ന് വായിച്ചെടുക്കാൻ സാധിക്കുന്നത്. ഭരണപക്ഷത്തിന്റെ കെടുകാര്യസ്ഥത എന്നതിനേക്കാളുപരി തന്റെ അന്നത്തെ വീഴ്‍ച്ചയെ ന്യായീകരിക്കുകയും കുറ്റം മറ്റുള്ളവർക്ക് പകുത്ത് നൽകുകയുമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. പ്രതിപക്ഷവും മാധ്യമങ്ങളും ഇക്കാര്യം അറിഞ്ഞോ അറിയാതെയോ പുനർവായനകൾ നടത്തി വിഷയം പല തലത്തിലേക്കും തിരിച്ചുവിടാൻ ശ്രമിക്കുന്നു. വിശദമാക്കാം,

അദ്ദേഹം തന്റെ പുസ്തകത്തിൽ ഈ സംഭവം നടന്നു എന്നുപറയുന്ന ഡേറ്റ് ശ്രദ്ധിക്കുക. 2020 ഓഗസ്റ്റ് 31നാണ് ചൈനീസ് ടാങ്കുകൾ വന്നത് എന്നാണ് എഴുതിയിരിക്കുന്നത്. തുടർന്ന് എന്തുചെയ്യണമെന്ന് അറിയാതെ പകച്ച അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവിനായി വളരെനേരം കാത്തിരിക്കേണ്ടിവന്നു എന്നത് പ്രധാന ആരോപണവും.

1993, 1996 & 2005 എന്നീ വർഷങ്ങളിൽ അന്നത്തെ ഗവർമ്മെന്റുകൾ ഇന്ത്യ – ചൈന ബോർഡറിൽ സംഘർഷങ്ങൾ ഉടലെടുക്കാതിരിക്കാൻ ചില സമാധാന കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ആ കരാറുകളുടെ അടിസ്ഥാനത്തിൽ LAC (Line of Actual Control) ഏരിയകളിൽ ഇരു രാജ്യങ്ങളും സൈനിക അഭ്യാസങ്ങൾ നടത്തുന്നതും, യുദ്ധോപകരണങ്ങൾ വിന്യസിക്കുന്നതും, 10 കിലോമീറ്റർ പരിസരത്ത് വിമാനം പറത്തുന്നതും, എന്തിന് 2 കിലോമീറ്റർ പരിധിയിൽ ഒരു കൈത്തോക്ക് ഉപയോഗിക്കുന്നതിനുവരെ നിയന്ത്രണമുണ്ട് വിലക്കുകളുണ്ട്.

2020 ജൂൺ 15ന് ഇന്ത്യൻ പോസ്റ്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ചൈനീസ് സൈനികരെ വെറും കൈയും, കല്ലും, വടിയുമായി ഇന്ത്യൻ സൈന്യത്തിന് എതിർക്കേണ്ടിവന്നത് മേൽപ്പറഞ്ഞ കരാറുകൾ നിലനിൽക്കുന്നതു കൊണ്ടാണ്. 2020 ജൂൺ-15ന് ഉണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു അടഞ്ഞത്. ഈ സംഘർഷത്തോടെ 1993, 1996 & 2005 വർഷങ്ങളിലായി നിർമ്മിച്ച കരാറുകൾ പുനഃപരിശോധിക്കാൻ ഇന്ത്യ നിർബന്ധിതമായി. വെറും 5 ദിവസം കൊണ്ട് മേൽപ്പറഞ്ഞ 3 കരാറും ഇന്ത്യ പുനർനിർണ്ണയിച്ച ശേഷം ജൂൺ -20ന് ഇൻഡോ ചൈന LAC ബോർഡറിലുള്ള സൈനികർക്കായി പുതിയ ‘Rules Of Engagement’ പുറത്തിറക്കി. അതിൽ പറയുന്ന പ്രധാന കാര്യങ്ങൾ,

1) Freedom Of Action: സ്വാതന്ത്രാധികാരം, ഫീൽഡ് കമാണ്ടർമാർ മുതലുള്ള സൈനികർക്ക് ചൈനീസ് കടന്നുകയറ്റം കണ്ടാൽ ‘ഓൺ ദി സ്പോട്ട്’ പ്രതികരിക്കാനുള്ള സമ്പൂർണ്ണ സ്വതന്ത്ര അധികാരം.
2) Use of Firearms:
ആയുധങ്ങൾ ഉപയോഗിക്കാനുള്ള സ്വന്തന്ത്ര്യം; LACയുടെ 2 കിലോമീറ്റർ പരിധിയിൽ ആയുധങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്ന കരാർ പ്രത്യേക സാഹചര്യങ്ങൾ ഉടലെടുത്താൽ ഒഴിവാക്കാം.

ഇന്ത്യൻ മിനിസ്ട്രി LAC യിലുള്ള ഇന്ത്യൻ ആർമിയുടെ ‘Rules Of Engagement’ മാറ്റിയ വാർത്ത അന്നത്തെ മിക്ക മുഖ്യധാര മാധ്യമങ്ങളിലും വന്നിരുന്നു, ലിങ്കുകൾ നൽകാം.

ഇങ്ങനെ സൈന്യത്തിന് സമ്പൂർണ സ്വാതന്ത്ര്യം നൽകിയതിന് ശേഷം ഏകദേശം ഒന്നരമാസം കഴിഞ്ഞ്‌ ഓഗസ്റ്റ് 31ന്, 4 ചൈനീസ് ടാങ്കുകൾ ഇന്ത്യൻ ബോർഡർ ലക്ഷ്യമാക്കി വന്നപ്പോൾ “മുകളിൽനിന്നുള്ള ഉത്തരവ്‌” സമയത്ത് ലഭിക്കാതെ ആകെ വിഷമിച്ചു എന്നാണ് മുൻ ആർമി ചീഫ് കഥ എഴുതിയിരിക്കുന്നത്. നരവാനെക്ക് LAC യിൽ പറ്റിയ വീഴ്ച്ച എന്തെന്ന് ഇതോടെ ബോധ്യമായി…ഇതൊന്നും പോരാതെ പരിക്കുപറ്റി ചൈന ഭാഗത്ത് പെട്ടുപോയ ഇന്ത്യൻ സൈനികരെ ചൈനീസ് സൈനികർ ഒന്നോ-രണ്ടോ ദിവസം തടവിലാക്കി വച്ചിരുന്നു എന്ന വിവക്ഷയൊക്കെ എഴുതിയിട്ടുണ്ട് എന്നും കേൾക്കുന്നു. അങ്ങനെയെങ്കിൽ ഈ പുസ്തകത്തിന് പ്രസിദ്ധീകരണ അനുമതി ലഭിക്കാത്തതിന് വേറെ കാരണം ഇനി അന്വേഷിക്കേണ്ടതില്ല.

Tags: chinarahul gandhipakistanindian armyNaravane
Share
Tweet
SendShare

Latest stories from this section

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

‘അനലോഗ്’ പാൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സംഭരണത്തിനും വിൽപ്പനയ്ക്കും സമ്പൂർണ്ണ നിരോധനം ; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വിലയ്ക്ക് വാങ്ങി പ്രതികാരം ചെയ്ത ഇന്ത്യക്കാരൻ!ഈ സ്വാതന്ത്ര്യദിനത്തിൽ  നാം അറിഞ്ഞിരിക്കേണ്ട ചരിത്രം!

ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വിലയ്ക്ക് വാങ്ങി പ്രതികാരം ചെയ്ത ഇന്ത്യക്കാരൻ!ഈ സ്വാതന്ത്ര്യദിനത്തിൽ നാം അറിഞ്ഞിരിക്കേണ്ട ചരിത്രം!

ഇന്തോനേഷ്യയിൽ അതിശക്ത ഭൂചലനം ; 38 മരണം ; നിരവധി നാശനഷ്ടങ്ങൾ

ഇന്തോനേഷ്യയിൽ അതിശക്ത ഭൂചലനം ; 38 മരണം ; നിരവധി നാശനഷ്ടങ്ങൾ

‘സ്ത്രീകൾക്ക് അവരുടെ അവകാശം നൽകേണ്ട സമയം’ ; വനിതാ സംവരണത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

‘സ്ത്രീകൾക്ക് അവരുടെ അവകാശം നൽകേണ്ട സമയം’ ; വനിതാ സംവരണത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

Discussion about this post

Latest News

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

‘അനലോഗ്’ പാൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സംഭരണത്തിനും വിൽപ്പനയ്ക്കും സമ്പൂർണ്ണ നിരോധനം ; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വിലയ്ക്ക് വാങ്ങി പ്രതികാരം ചെയ്ത ഇന്ത്യക്കാരൻ!ഈ സ്വാതന്ത്ര്യദിനത്തിൽ  നാം അറിഞ്ഞിരിക്കേണ്ട ചരിത്രം!

ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വിലയ്ക്ക് വാങ്ങി പ്രതികാരം ചെയ്ത ഇന്ത്യക്കാരൻ!ഈ സ്വാതന്ത്ര്യദിനത്തിൽ നാം അറിഞ്ഞിരിക്കേണ്ട ചരിത്രം!

ഇന്തോനേഷ്യയിൽ അതിശക്ത ഭൂചലനം ; 38 മരണം ; നിരവധി നാശനഷ്ടങ്ങൾ

ഇന്തോനേഷ്യയിൽ അതിശക്ത ഭൂചലനം ; 38 മരണം ; നിരവധി നാശനഷ്ടങ്ങൾ

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തെ തീറ്റിപ്പോറ്റിയ കമ്പനി;130 Years of Britannia Magic!

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തെ തീറ്റിപ്പോറ്റിയ കമ്പനി;130 Years of Britannia Magic!

‘സ്ത്രീകൾക്ക് അവരുടെ അവകാശം നൽകേണ്ട സമയം’ ; വനിതാ സംവരണത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

‘സ്ത്രീകൾക്ക് അവരുടെ അവകാശം നൽകേണ്ട സമയം’ ; വനിതാ സംവരണത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies