Sunday, March 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അമ്പതുവർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കാൻ നാസ; ആർട്ടെമിസ്-2 റോക്കറ്റിന്റെ നിർണ്ണായക പരീക്ഷണം തുടങ്ങി

by Brave India Desk
Feb 19, 2026, 12:40 pm IST
in International, Science
Share on FacebookTweetWhatsAppTelegram

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ എത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ആർട്ടെമിസ്-2 (Artemis II) ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്. ദൗത്യത്തിന്റെ ഭാഗമായ എസ്എൽഎസ് (SLS) റോക്കറ്റിന്റെ രണ്ടാമത്തെ വെറ്റ് ഡ്രസ് റിഹേഴ്സൽ (Wet Dress Rehearsal) ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ ആരംഭിച്ചു. വിക്ഷേപണത്തിന് തൊട്ടുമുൻപുള്ള എല്ലാ നടപടിക്രമങ്ങളും കൃത്യമായി പരീക്ഷിക്കുന്ന ഘട്ടമാണിത്. നിലവിൽ റോക്കറ്റിന്റെ കോർ സ്റ്റേജിലും പ്രൊപ്പൽഷൻ സ്റ്റേജിലും സൂപ്പർ കോൾഡ് ലിക്വിഡ് ഓക്സിജനും ലിക്വിഡ് ഹൈഡ്രജനും നിറയ്ക്കുന്ന ‘ടാങ്കിംഗ്’ പ്രക്രിയ പുരോഗമിക്കുകയാണ്. ഏകദേശം 7 ലക്ഷം ഗാലൻ ഇന്ധനമാണ് റോക്കറ്റിലേക്ക് നിറയ്ക്കുന്നത്.

ഫെബ്രുവരി 20-ന് ഇന്ത്യൻ സമയം രാവിലെ 7 മണിയോടെ വിക്ഷേപണത്തിന്റെ കൃത്യമായ കൗണ്ട്ഡൗൺ പുനരാവിഷ്കരിച്ചുകൊണ്ടുള്ള പരീക്ഷണം നടക്കും. നേരത്തെ ഫെബ്രുവരി 3-ന് നടന്ന ആദ്യ പരീക്ഷണത്തിനിടെ ഹൈഡ്രജൻ ചോർച്ച കണ്ടതിനെത്തുടർന്ന് കൗണ്ട്ഡൗൺ അഞ്ചാം മിനിറ്റിൽ നിർത്തിവെച്ചിരുന്നു. തുടർന്ന് ഇന്ധന ഫിൽട്ടറിലെ തകരാറുകൾ പരിഹരിച്ച ശേഷമാണ് നാസ ഇപ്പോൾ രണ്ടാമത്തെ പരീക്ഷണത്തിന് മുതിരുന്നത്. ഈ പരീക്ഷണം വിജയകരമായാൽ 2026 മാർച്ചിൽ ആർട്ടെമിസ്-2 വിക്ഷേപിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. മനുഷ്യനെ വഹിച്ചുകൊണ്ട് 50 വർഷത്തിന് ശേഷം ചന്ദ്രനിലേക്ക് പോകുന്ന ആദ്യ ദൗത്യമാണിതെന്ന പ്രത്യേകതയുമുണ്ട്.

Stories you may like

ലെബനനിൽ വ്യോമാക്രമണവുമായി ഇസ്രായേൽ; 12 പേർ കൊല്ലപ്പെട്ടു; പത്തു ദിവസത്തിനുള്ളിൽ മരിച്ചത് 394 പേർ

തെക്കൻ ലെബനനിൽ ഹിസ്ബുള്ള ആക്രമണം ; രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നീ നാല് ബഹിരാകാശ സഞ്ചാരികളാണ് ഈ 10 ദിവസത്തെ ചാന്ദ്രയാത്രയിൽ പങ്കാളികളാകുന്നത്. ചന്ദ്രനെ ഭ്രമണം ചെയ്ത് തിരികെ വരുന്ന ഈ ദൗത്യം വിജയിച്ചാൽ മാത്രമേ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന ആർട്ടെമിസ്-3 ദൗത്യത്തിലേക്ക് നാസ കടക്കുകയുള്ളൂ. പരീക്ഷണത്തിന്റെ ഫലങ്ങളെക്കുറിച്ച് ഫെബ്രുവരി 20-ന് രാത്രി 9:30-ന് നാസ ഔദ്യോഗിക വാർത്താസമ്മേളനം നടത്തും. ഭൂമിയുടെ ഭ്രമണപഥത്തിന് അപ്പുറത്തേക്ക് മനുഷ്യൻ വീണ്ടും യാത്ര തിരിക്കുമ്പോഴുള്ള സുരക്ഷാ സംവിധാനങ്ങളും ആശയവിനിമയ ശേഷിയുമാണ് ഈ ഘട്ടത്തിൽ പ്രധാനമായും പരിശോധിക്കുന്നത്.

Tags: nasaMOON
ShareTweetSendShare

Latest stories from this section

21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു ; യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയ്ക്കു നേരെ ആക്രമണം നടത്തി ഇറാൻ

21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു ; യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയ്ക്കു നേരെ ആക്രമണം നടത്തി ഇറാൻ

കാബൂൾ തകർന്നാൽ ഇസ്ലാമാബാദും തകരും; പാകിസ്ഥാന് മുന്നറിയിപ്പുമായി മുഹമ്മദ് യാക്കൂബ് മുജാഹിദ്, അതിർത്തിയിൽ യുദ്ധഭീതി

കാബൂൾ തകർന്നാൽ ഇസ്ലാമാബാദും തകരും; പാകിസ്ഥാന് മുന്നറിയിപ്പുമായി മുഹമ്മദ് യാക്കൂബ് മുജാഹിദ്, അതിർത്തിയിൽ യുദ്ധഭീതി

ഇറാനിലേക്ക് പ്രത്യേക സേനയെ അയക്കുമെന്ന് യുഎസ് ; ആണവ ശേഖരം പിടിച്ചെടുക്കുക ലക്ഷ്യം

ഇറാനിലേക്ക് പ്രത്യേക സേനയെ അയക്കുമെന്ന് യുഎസ് ; ആണവ ശേഖരം പിടിച്ചെടുക്കുക ലക്ഷ്യം

‘ഇനി നിങ്ങളുടെ സഹായം ആവശ്യമില്ല, പക്ഷേ ആവശ്യമുള്ള സമയത്ത് സഹകരിക്കാതിരുന്നത് ഞങ്ങൾ എന്നും ഓർത്തുവെക്കും’ ; യുകെ പ്രധാനമന്ത്രിക്കെതിരെ ട്രംപ്‌

‘ഇനി നിങ്ങളുടെ സഹായം ആവശ്യമില്ല, പക്ഷേ ആവശ്യമുള്ള സമയത്ത് സഹകരിക്കാതിരുന്നത് ഞങ്ങൾ എന്നും ഓർത്തുവെക്കും’ ; യുകെ പ്രധാനമന്ത്രിക്കെതിരെ ട്രംപ്‌

Discussion about this post

Latest News

സഞ്ജു പെയ്തിറങ്ങി, ബുംറയും കൂട്ടരും കത്തിച്ചു; ഫൈനലിൽ ന്യൂസിലൻഡിനെ തകർത്തെറിഞ്ഞ് നീലപ്പട; അഹമ്മദാബാദ് നിർഭാഗ്യം തീർത്ത് സൂര്യയുടെ പിള്ളേർ 

സഞ്ജു പെയ്തിറങ്ങി, ബുംറയും കൂട്ടരും കത്തിച്ചു; ഫൈനലിൽ ന്യൂസിലൻഡിനെ തകർത്തെറിഞ്ഞ് നീലപ്പട; അഹമ്മദാബാദ് നിർഭാഗ്യം തീർത്ത് സൂര്യയുടെ പിള്ളേർ 

സമ്മർദ്ദത്തിൽ ഉരുകി സൂര്യൻ; ഫൈനലിൽ ഗോൾഡൻ ഡക്ക്, നിർണ്ണായക മത്സരങ്ങളിലെ ‘സൂര്യ’ പരാജയം ഇന്ത്യയെ വലയ്ക്കുന്നു

സമ്മർദ്ദത്തിൽ ഉരുകി സൂര്യൻ; ഫൈനലിൽ ഗോൾഡൻ ഡക്ക്, നിർണ്ണായക മത്സരങ്ങളിലെ ‘സൂര്യ’ പരാജയം ഇന്ത്യയെ വലയ്ക്കുന്നു

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും ; പശ്ചിമേഷ്യൻ സംഘർഷം പാർലമെന്റിൽ ചർച്ചയാകും

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും ; പശ്ചിമേഷ്യൻ സംഘർഷം പാർലമെന്റിൽ ചർച്ചയാകും

നിങ്ങൾ ചോദിച്ച ‘നീതി’ ഇതാ, കിട്ടിയവരെ എല്ലാം കൊന്നുകൊലവിളിച്ച് സംഹാരം; വിരാട് കോഹ്‌ലിയുടെ ലോകറെക്കോഡ് തകർത്ത വൺമാൻഷോ

നിങ്ങൾ ചോദിച്ച ‘നീതി’ ഇതാ, കിട്ടിയവരെ എല്ലാം കൊന്നുകൊലവിളിച്ച് സംഹാരം; വിരാട് കോഹ്‌ലിയുടെ ലോകറെക്കോഡ് തകർത്ത വൺമാൻഷോ

അഹമ്മദാബാദിലെ ആകാശം സഞ്ജുവിന്റേത്; സെഞ്ചുറിക്ക് തുല്യം ഈ 89 , പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം കേരളത്തിലേക്ക്?

അഹമ്മദാബാദിലെ ആകാശം സഞ്ജുവിന്റേത്; സെഞ്ചുറിക്ക് തുല്യം ഈ 89 , പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം കേരളത്തിലേക്ക്?

ലെബനനിൽ വ്യോമാക്രമണവുമായി ഇസ്രായേൽ; 12 പേർ കൊല്ലപ്പെട്ടു; പത്തു ദിവസത്തിനുള്ളിൽ മരിച്ചത് 394 പേർ

ലെബനനിൽ വ്യോമാക്രമണവുമായി ഇസ്രായേൽ; 12 പേർ കൊല്ലപ്പെട്ടു; പത്തു ദിവസത്തിനുള്ളിൽ മരിച്ചത് 394 പേർ

ബംഗാൾ ഇതിന് മാപ്പ് നൽകില്ല; രാഷ്ട്രപതിയെ അപമാനിച്ച മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി, ബംഗാളിൽ രാഷ്ട്രീയ പോര് കടുക്കുന്നു

ബംഗാൾ ഇതിന് മാപ്പ് നൽകില്ല; രാഷ്ട്രപതിയെ അപമാനിച്ച മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി, ബംഗാളിൽ രാഷ്ട്രീയ പോര് കടുക്കുന്നു

തെക്കൻ ലെബനനിൽ ഹിസ്ബുള്ള ആക്രമണം ; രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

തെക്കൻ ലെബനനിൽ ഹിസ്ബുള്ള ആക്രമണം ; രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies