Tuesday, August 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

താര, നന്ദനെ വിവാഹം കഴിക്കണം; സണ്ണിയോട് ഞാൻ പറഞ്ഞോളാം; കണ്ണ് നനയിക്കുന്ന ആ പേപ്പർ തുണ്ടും സുഖമോ ദേവിയും; മോഹൻലാലും ജഗതിയും തകർത്താടിയ ഓർമ്മചിത്രം

by Brave India Desk
Feb 19, 2026, 01:45 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

മലയാള സിനിമ ചരിത്രം പരിശോധിച്ചാൽ അതിൽ വിരഹത്തിനും ഒരേ പോലെ പ്രാധാന്യം നൽകുന്ന സിനിമകൾ അനവധി ഉണ്ടായിട്ടുണ്ട്. അതിൽ മുന്നിൽ തന്നെ നിൽക്കുന്ന പേരായിരിക്കും  1986 ൽ പുറത്തിറങ്ങിയ ‘സുഖമോ ദേവി. ഭാവിയിൽ നടൻ എന്ന ലേബലിലും തിളങ്ങിയ പ്രശസ്ത സംവിധായകൻ വേണു നാഗവല്ലിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. അദ്ദേഹത്തിന്റെ അടുത്ത കൂട്ടുകാരിൽ ഒരാളായ സൈമൺ മാത്യുവിന്റെ കഥയുടെ ചെറിയ ഭാഗമാണ് ഇതിലെ ‘സണ്ണി’ എന്ന കഥയിലൂടെ വേണു കാണിച്ചു തന്നത്.

തിരുവനന്തപുരത്തെ രാജവീഥിയിലൂടെ ബൈക്കിൽ ചീറിപാഞ്ഞ തമാശകൾ പറയുന്ന, ചിരിപ്പിക്കുന്ന, നന്നായി ഫുട്‍ബോൾ കളിക്കുന്ന സൈമൺ ഒരു അപകടത്തിലാണ് മരിച്ചത്. അദ്ദേഹത്തിന്റെ ഓർമകളാണ് വേണുവിനെ ഈ സിനിമയിലേക്കെത്തിച്ചത് എന്ന് പറയാം. മലയാളത്തിൽ അന്ന് വരെ കാണാത്ത രീതിയിൽ “മരണമില്ലാത്ത ഓർമ്മകൾ” എന്ന സങ്കൽപ്പമാണ് സിനിമയിലുടനീളം കാണാൻ കഴിയുക.

Stories you may like

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

തിരുവനന്തപുരത്തെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണിത്. സണ്ണി (മോഹൻലാൽ), നന്ദൻ (ശങ്കർ), വിനോദ്( ജഗതി) എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. സണ്ണി ഒരു ഉല്ലാസപ്രിയനും ജീവിതം ആഘോഷിക്കുന്ന വ്യക്തിയുമാണ്. നന്ദനാകട്ടെ കുറച്ച് അന്തർമുഖനും. വിനോദ് സണ്ണിയെ പോലെ ആഘോഷങ്ങളും ഭക്ഷണവുമൊക്കെ ഇഷ്ടപെടുന്ന വ്യക്തിയാണ്. സണ്ണി കാമുകിയായ താരയെ സ്‌നേഹിക്കുമ്പോൾ നന്ദൻ സ്നേഹിക്കുന്നത് ഉർവശി അവതരിപ്പിച്ച ദേവിയെയാണ്. പരീക്ഷയൊക്കെ പാസായി എല്ലാവരുടെയും കാര്യം ഭംഗിയായി പോകുന്ന സമയത്താണ് സണ്ണി ബൈക്ക് അപകടത്തിൽ മരിക്കുന്നത്. സണ്ണിയുടെ മരണത്തിന് ശേഷം കൂട്ടുകാരുടെയും ഇവരെ സ്നേഹിക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് സിനിമയുടെ തുടർഭാഗം പറയുന്ന കഥ.

സണ്ണിയുടെ മരണത്തിന് ശേഷം ആകെ തകർന്ന ഗീത അവതരിപ്പിച്ച താരയെ( ഗീത ) അവതരിപ്പിച്ച കഥാപാത്രത്തെ കാണിക്കുന്നുണ്ട്. അതുപോലെ തന്നെ സണ്ണിയുടെ ചേട്ടനായ കെപിഎസ്‌സി സണ്ണിയുടെ കഥാപാത്രം സിഗരറ്റ് കത്തിക്കാൻ കഴിയാതെ ജനാർദ്ധനൻ ചെയ്ത കഥാപാത്രത്തെ കെട്ടിപിടിച്ചുകരയുന്ന രംഗവും വൈകാരികമാണ്. എന്നാൽ അതിനേക്കാൾ സങ്കടപെടുത്തുന്ന ഹൃദയത്തിൽ സ്പർശിക്കുന്നത് വിനോദിന്റെ കഥാപാത്രത്തിന്റെ അവസ്ഥയാണ്. സണ്ണിയോടൊപ്പം എല്ലാ അടിച്ചുപൊളികൾക്കും, തരികിടകൾക്കും, അയാളുടെ ഒരു വാലായി നിന്ന വിനോദ് സിനിമയിൽ സണ്ണിയുടെ മരണത്തിന് തൊട്ടുമുമ്പ് വരെ നന്നായി ചിരിപ്പിച്ചെങ്കിൽ പിന്നെ കാര്യങ്ങൾ മാറുകയാണ്.

അന്ന് സണ്ണിയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന വിനോദിന് ഗുരുതരമായി പരിക്കുപറ്റിയിരുന്നു. ശേഷം അയാളുടെ സംസാരശേഷി തന്നെ നഷ്ടപ്പെടുകയാണ്. ഇതിനിടയിൽ കാലങ്ങൾ കഴിഞ്ഞപ്പോൾ നന്ദൻ ഒരു മികച്ച പാട്ടുകാരനായി മാറി പ്രശസ്തനായി. ദേവിയുടെ വിവാഹം അതിനിടെ മറ്റൊരാളുമായി കഴിയുകയും അവൾ അതിൽ സന്തോഷമില്ലാതെ തുടരുകയും ചെയ്യുന്നു. താരയാകട്ടെ സണ്ണി മരിച്ചതിൽ പിന്നെ അയാളുടെ വീട്ടിൽ തന്നെയാണ് തുടരുന്നത്. അതിനിടയിൽ താരയുമായിട്ട് നന്ദൻ വിവാഹം കഴിക്കണം എന്ന് ഏവരും ആഗ്രഹിക്കുന്നു.

താര ഇതിന് സമ്മതിക്കാതെ നിൽക്കുമ്പോൾ സംസാരിക്കാൻ പറ്റില്ലെങ്കിലും താരയോട് വിവാഹത്തിന് സമ്മതിക്കണം എന്നും സന്തോഷമായി ജീവിക്കണം എന്നും പറയുന്ന വിനോദിന്റെ കഥാപാത്രത്തിന്റെ ശരീരഭാഷ വളരെ കൗതുകമാണ്. ഒരു പേപ്പറിൽ ” താര, നന്ദനെ വിവാഹം കഴിക്കണം. സണ്ണിയോട് ഞാൻ പറഞ്ഞുകൊള്ളാം” എന്ന് അയാൾ എഴുതി കാണിക്കുന്നുണ്ട്. ഇത് കാണുന്ന താരക്ക് ഉണ്ടാകുന്ന കരച്ചിൽ അപ്പോൾ നമുക്കും അറിയാതെ വരും. അതാണ് വിനോദ് എന്ന കഥാപാത്രത്തിലൂടെ ജഗതി നമുക്ക് കാണിച്ചു തന്നത്.

തുടക്കത്തിൽ ഒത്തിരി ചിരിപ്പിച്ച, പിന്നെ കരയിക്കുന്ന വിനോദ് തന്നെയാണ് സുഖമോ ദേവി അവസാനിക്കുമ്പോൾ ഒരു നോവായി തുടരുന്നത്…

Tags: MOHANLALJAGATHYSUKHAMO DEVI
ShareTweetSendShare

Latest stories from this section

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

Discussion about this post

Latest News

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies