തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് സ്കറിയാ തോമസ് വിഭാഗം നേതാവ് വി സുരേന്ദ്രന് പിള്ള പാര്‍ട്ടി വിട്ടു. ഇടത് മുന്നണി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. യുഡിഎഫ് ഘടകക്ഷിയായ ജെഡിയുവില്‍ ചേരാന്‍ തീരുമാനിച്ചുവെന്നാണ് സൂചന.
താന്‍ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനം രാജിവച്ചുവെന്നും നാല് ജനറല്‍ സെക്രട്ടറിമാരും ആറ് ജില്ല സെക്രട്ടറിമാരും തന്നോടൊപ്പം രാജിവച്ചതായും സുരേന്ദ്രന് പിള്ള പറഞ്ഞു. വിപുലമായ സംസ്ഥാന കണ്വെന്ഷന് ഉടന്‍ വിളിച്ച് ചേര്‍ക്കുമെന്നും സുരേന്ദ്രന്‍പിള്ള പറഞ്ഞു. അദ്ദേഹ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുമെന്നാണ് സൂചന. തന്നോട് ആലോചിക്കുക പോലും ചെയ്യാതെയാണ് സിപിഎം നേമം സീറ്റ് പിടിച്ചെടുത്തതെന്നാണ് സുരേന്ദ്രന് പിള്ളയുടെ ആരോപണം. തിരുവനന്തപുരം സീറ്റ് പിടിച്ചെടുത്ത് കേരള കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗത്തിന് നല്‍കുകയാണ് ഇടത് മുന്നണി ചെയ്തത്.
Discussion about this post