Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ലൂയി വിറ്റൺ ഈ ഡിസൈൻ മോഷ്ടിച്ചതോ? ലോകപ്രശസ്ത ബ്രാൻഡിന്റെ ഐക്കോണിക് ലോഗോയും കർണാടകയിലെ ക്ഷേത്രകലയും തമ്മിൽ എന്ത് ബന്ധം? 

by Brave India Desk
Feb 22, 2026, 03:00 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലക്ഷ്വറി ബ്രാൻഡുകളിൽ ഒന്നായ ലൂയി വിറ്റണിന്റെ (Louis Vuitton) വിശ്വപ്രസിദ്ധമായ ‘മോണോഗ്രാം’ ഡിസൈനിന് ഭാരതീയ ബന്ധമെന്ന് അവകാശവാദം. ബ്രാൻഡിന്റെ അടയാളമായ നാല് ഇതളുകളുള്ള പൂവിന്റെ ഡിസൈൻ കർണാടകയിലെ പന്ത്രണ്ടാം നൂറ്റാണ്ടിലെ ക്ഷേത്രകലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നാണ് ഓസ്‌ട്രേലിയൻ ട്രാവൽ ഇൻഫ്ലുവൻസറായ ലിയാം റിച്ചാർഡ്‌സ് പറയുന്നത്. കർണാടകയിലെ ഹാസൻ ജില്ലയിലുള്ള ബേലൂർ ചെന്നകേശവ ക്ഷേത്രം സന്ദർശിച്ച ലിയാം, അവിടുത്തെ ശില്പങ്ങളിൽ ലൂയി വിറ്റൺ ബ്രാൻഡിന് സമാനമായ ഡിസൈനുകൾ കണ്ടെത്തിയതോടെയാണ് ഈ ചർച്ചകൾ സോഷ്യൽ മീഡിയയിൽ പടർന്നത്.

ഹൊയ്‌സാല രാജാവായിരുന്ന വിഷ്ണുവർദ്ധനൻ പണികഴിപ്പിച്ച ചെന്നകേശവ ക്ഷേത്രത്തിലെ അസാമാന്യമായ കൊത്തുപണികൾ കണ്ടാണ് ലിയാം അത്ഭുതപ്പെട്ടത്. 103 വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ ഈ ക്ഷേത്രത്തിലെ ശില്പങ്ങളിൽ ധരിച്ചിരിക്കുന്ന ബെൽറ്റുകൾക്ക് ലൂയി വിറ്റൺ ബെൽറ്റുകളോട് അമ്പരപ്പിക്കുന്ന സാമ്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “ഇവിടെ നോക്കൂ, ഇത് ലൂയി വിറ്റണിന്റെ അതേ ഡിസൈനാണ്. ഇവിടെ നിന്നാകാം അവർ ഈ ആശയങ്ങൾ മോഷ്ടിച്ചത്” എന്ന് ലിയാം തന്റെ വീഡിയോയിൽ പറയുന്നു. ശില്പങ്ങളുടെ ആഭരണങ്ങളിലും വസ്ത്രങ്ങളിലും കാണുന്ന ജ്യാമിതീയ രൂപങ്ങളും നാല് ഇതളുകളുള്ള പൂക്കളും ലൂയി വിറ്റണിന്റെ ഐക്കോണിക് ചിഹ്നങ്ങളുമായി കൃത്യമായി ഒത്തുപോകുന്നതാണ് ലോകത്തെ ഞെട്ടിക്കുന്നത്.

Stories you may like

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

എന്നാൽ ലൂയി വിറ്റൺ ബ്രാൻഡിന്റെ ഔദ്യോഗിക ചരിത്രം പറയുന്നത് മറ്റൊന്നാണ്. 1896-ൽ ലൂയി വിറ്റണിന്റെ മകൻ ജോർജ്ജ് വിറ്റൺ തന്റെ പിതാവിനോടുള്ള ആദരസൂചകമായാണ് ഈ മോണോഗ്രാം ഡിസൈൻ ചെയ്തത്. ഗോതിക് ഹെറാൾഡിക് ആർട്ടും ജാപ്പനീസ് കലയുമാണ് ഇതിന് പ്രചോദനമായതെന്നാണ് കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്നത്. അതേസമയം, ലൂയി വിറ്റൺ ബ്രാൻഡിന് പണ്ടേ ഭാരതവുമായി അടുത്ത ബന്ധമുണ്ട്. കപൂർത്തലയിലെ മഹാരാജാവ് ജഗത്ജിത് സിംഗിന് മാത്രം 60 ലൂയി വിറ്റൺ പെട്ടികൾ (Trunks) ഉണ്ടായിരുന്നു. ബറോഡയിലെയും ജമ്മു കാശ്മീരിലെയും രാജാക്കന്മാരും ഈ ബ്രാൻഡിന്റെ സ്ഥിരം ഉപഭോക്താക്കളായിരുന്നു.

വിദേശ ബ്രാൻഡുകൾ ഭാരതീയ കലകളിൽ നിന്നും സംസ്കാരത്തിൽ നിന്നും ആശയങ്ങൾ കടമെടുക്കുകയും എന്നാൽ അതിന്റെ ക്രെഡിറ്റ് നൽകാതെ വൻ വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നു എന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നുണ്ട്. ലിയാം റിച്ചാർഡ്‌സിന്റെ വീഡിയോ വൈറലായതോടെ, ഭാരതത്തിന്റെ പുരാതനമായ വാസ്തുവിദ്യയെയും കരകൗശല വിദ്യയെയും കുറിച്ചുള്ള ചർച്ചകൾ വീണ്ടും ആഗോളതലത്തിൽ സജീവമായിരിക്കുകയാണ്. നമ്മുടെ പൈതൃകം എത്രത്തോളം ലോകത്തെ സ്വാധീനിക്കുന്നു എന്നതിന്റെ തെളിവായി ഈ കണ്ടെത്തലിനെ പലരും വിലയിരുത്തുന്നു.

Tags: Louis Vuitton
Share
Tweet
Send
Share

Latest stories from this section

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

Latest News

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies