കണ്ണൂര്‍: എംവി രാഘവന്റെ തറവാട് വീട് കത്തിച്ചവര്‍ക്കും അപായപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കുമൊപ്പം ചേരാന്‍ താനില്ലെന്ന് എംവി രാഘവന്റെ സഹോദരി എംവി ലക്ഷ്മി. അതൊന്നും തനിക്ക് മറക്കാനാവില്ലെന്നും അത് കൊണ്ട് തന്റെ വോട്ട് നികേഷിനല്ലെന്നും ലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. യൂഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം ഷാജി ലക്ഷ്മിയെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.
കൂത്തുപറമ്പ് വെടിവെപ്പ് നടന്ന് കഴിഞ്ഞാണ് രാഘവന്റെ തറവാട് കത്തിക്കുന്നത്. അന്ന് വീട്ടിലുണ്ടായിരുന്നത് ലക്ഷ്മിയായിരുന്നു. അതു കൊണ്ടൊക്കെ തന്നെ തനിക്ക് അതൊന്നും മറക്കാനാവില്ലെന്നാണ് ലക്ഷ്മി പറയുന്നത്.
നികേഷിന്റെ സഹോദരന് എംവി ഗീരീഷ്കുമാര്‍ സിഎംപി പിളര്‍ന്നപ്പോള്‍ യുഡിഎഫ് പക്ഷത്താണ് നിലയുറപ്പിച്ചത്,
സംഭവം വിവരിച്ച് കെഎം ഷാജി ഇട്ട ഫേസ്ബുക്ക് പോസ്റ്റ്-
[fb_pe url=”https://www.facebook.com/kms.shaji/posts/838401579638444″ bottom=”30″]
Discussion about this post