ബാറുടമ പേയ്മെന്റ് സ്ഥാനാര്‍ത്ഥിയെന്ന് ആക്ഷേപം
കൊല്ലം: ചവറയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും ബാറുടമയും. വ്യവസായിയുമായ എന്‍ വിജയന്‍പിള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ഇന്നലെ കൊല്ലത്ത് ചേര്‍ന്ന സി എം പി സെന്ട്രല്കമ്മിറ്റിയാണ് വിജയന്‍പിള്ളയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. യുഡിഎഫ് സര്‍ക്കാരിന്‍ഫെ ബാറുകള്‍ അടച്ച് പൂട്ടാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച്് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചയാളാണ് ബാറുടമയായ വിജയന് പിള്ള. ആര്എസ്പിയ്ക്ക് നീക്കി വെച്ച സീറ്റില്‍ സിപിഎം താല്പര്യ പ്രകാരമാണ് വിജയന് പിള്ളയെ സ്ഥാനാര്‍ഥിയാക്കുന്നതെന്നാണ് വാര്‍ത്തകള്‍. വിജയന്‍പിള്ള പേയ്മെന്റ് സ്ഥാനാര്‍ത്ഥിയാണെന്ന ആരോപണം യുഡിഎഫ് ഉന്നയിച്ചു കഴിഞ്ഞു.
ചവറയില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ പകരം മറ്റൊരു സീറ്റിനായി അവസാന നിമിഷം വരെയും സിഎംപി നേതാക്കള്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഒരു വിട്ടുവീഴ്ചക്കും സിപിഎം തയാറായില്ല. ഇതേതുടര്‍ന്നാണ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ സി എം പി നിര്‍ബന്ധിതമായത്. പാര്‍ട്ടി ചിഹ്ന്നത്തില്‍ മത്സരിക്കണമെന്ന നിബന്ധന മാത്രമാണ് വിജയന്‍പിള്ളയ്ക്ക് മുന്നില്‍ സിഎംപി വച്ചത്.
മാസങ്ങള്‍ക്ക് മുമ്പുവരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗമായിരുന്നു വിജയന് പിള്ള. സിഎംപി വഴി അബ്കാരിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. സിപിഎം സ്വതന്ത്രനായി മത്സരിപ്പിക്കാനും ശ്രമം നടന്നിരുന്നു.
Discussion about this post