
ഇന്ത്യന്‍ അതിര്‍ത്തിയായ പാക് അധിനിവേശ കശ്മീരില്‍ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വീഡിയൊ ദൃശ്യങ്ങള്‍ പുറത്ത്. പാക് അധിനിവേശ കശ്മീരില്‍ ചൈനിസ് പട്ടാളത്തിന്റെ മേല്‍നോട്ടത്തില്‍ ടണല്‍ നിര്‍മ്മിക്കുന്ന ദൃശ്യങ്ങളും. ചൈനിസ് പട്ടാളത്തിന്റെ പിഒകെയിലുള്ള സാന്നിധ്യവുമാണ് പുറത്ത് വന്ന ദൃശ്യങ്ങളില്‍ ഉള്ളത്. പാക് അധിനിവേശ കശ്മീരില്‍ ചൈനിസ് സാന്നിധ്യം കൂടിയതായി പട്ടാളത്തിന് തെളിവ് ലഭിച്ചു. കാളാപുരം ഹൈവെ പ്രോജക്ടിന്റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ചൈനിസ് ലിബറേഷന്‍ ആര്‍മിയാണ്.
ചൈനിസ് സഹായത്തോടെ നിര്‍മ്മിക്കുന്ന അണ്ടര്‍ ഗ്രൗണ്ട് പവര്‍ പ്രോജക്ടിനെ സംബന്ധി്ച് നേരത്തെയും ഇന്ത്യന്‍ സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ചൈന-പാക്കിസ്ഥാന്‍ സഹതരണത്തോടെയുള്ള പവര്‍ പ്രൊജക്ട് നിര്‍മ്മാണം ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇന്ത്യ ടുഡേ ആണ് ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്
ജെയ്ഷകര്‍ ഇ തൊയിബ മേധാവി മസൂദ് അസഹറിനെ വിലക്കാനുള്ള ഇന്ത്യയുടെ യുഎനിലുള്ള നീക്കത്തിന് ചൈനിസ് നിലപാട് തിരിച്ചടിയായിരുന്നു. 14 രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണച്ചപ്പോള്‍ ചൈന എതിര്‍ത്ത് വോട്ട് ചെയ്തു
വീഡിയൊ
Discussion about this post