തീവ്രവാദത്തിനെതിരെ ഒരുമിച്ച് നില്ക്കാന് ഇന്ത്യ സൗദി തീരുമാനം. തീവ്രവാദ സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറാനും ഇരുരാജ്യങ്ങളും ധാരണയായി.
.തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായങ്ങളെ കുറിച്ചും ഹവാല ഇടപാടുകളെ കുറിച്ചുമുള്ള രഹസ്യവിവരങ്ങള്‍ പരസ്പരം കൈമാറാനും ധാരണയിലെത്തി.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു പിന്തുണയും ലഭിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഭീകരപ്രവര്‍ത്തനം ഏതെങ്കിലും രാജ്യത്തിനെതിരെ ഉപയോഗിക്കാതിരിക്കാന്‍ മറ്റ് രാജ്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഇരു നേതാക്കളും ആഹ്വാനം ചെയ്തു
നിക്ഷേപം, തൊഴില്‍ രഹസ്യാന്വേഷണം തുടങ്ങി വിവിധ മേഖലകളിലായി അഞ്ച് ധാരണാപത്രങ്ങളിലും് ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവച്ചു. ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍, കരകൗശല മേഖലയിലെ പരസ്പര സഹകരണം എന്നിവയാണ് മറ്റു ധാരണാപത്രങ്ങള്‍.
മോദിയും സൗദി ഭരണാധികാരി സല്മാന് രാജാവും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനങ്ങള്‍ കൈകൊണ്ടത്.
ചെറിയ കുറ്റങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ട് സൗദി ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിന് അനുഭാവപൂര്‍ണമായ നടപടികള്‍ സ്വീകരിക്കാമെന്നും സൗദി രാജാവ് ഉറപ്പ് നല്കി
ത്രിരാഷ്ട്ര സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചു.
Discussion about this post