മണലൂര്‍: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി കവിയൂര്‍ പൊന്നമ്മ.മണലൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കവിയൂര്‍ പൊന്നമ്മ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ആരാധനാപുരുഷനാണെന്നും പറയുന്നതുമാത്രം പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ് മോദിയുടേതെന്നും കവിയൂര്‍ പൊന്നമ്മ പറഞ്ഞു.സത്യസന്ധത കൈമുതലായുള്ള അദ്ദേഹത്തെ ഏവരും മാതൃകയാക്കേണ്ടതാണ്. അദ്ദേഹത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നവരുടെ വിജയത്തിനായി താനെന്നും ഒപ്പമുണ്ടാകുമെന്ന് അവര്‍ വ്യക്തമാക്കി.മഹിളാമോര്‍ച്ച മണലൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീശക്തിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍
ബിജെപി മണലൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് കവിയൂര്‍ പൊന്നമ്മ എത്തിയത്. അഴിമതി ആരോപണത്തിന് വിധേയനാകാത്ത ഒരു വ്യക്തിയും അദ്ദേഹം നയിക്കുന്ന മന്ത്രിസഭയുമാണ് കേന്ദ്രത്തിലുള്ളതെന്ന് നമുക്കേവര്‍ക്കും അഭിമാനകരമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
മണ്ഡലം പ്രസിഡണ്ട് ഷീബ ഹരിഹരന് അദ്ധ്യക്ഷത വഹിച്ചു.ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്, മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് പത്മിനി പ്രകാശന്, ബിഡിജെഎസ് വനിത കണ്‍വീനര്‍ സുശീല കാര്ത്തികേയന് എന്നിവര്‍ പ്രസംഗിച്ചു. ജീവന്‍രക്ഷാപ്രവര്‍ത്തനം നടത്തിയ സജിനി സുബ്രഹ്മണ്യന്, അനിത പ്രഭു എന്നിവരെ ആദരിച്ചു. കുഞ്ഞുണ്ണിമാഷുടെ മരുമകളും എഴുത്തുകാരിയുമായ ജെ.രമാദേവി, സുഭദ്ര, സിന്ധു ദിനേഷ്, സര്‍ജു തൊയക്കാവ് എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post