അഴീക്കോട് മത്സരിക്കുന്ന മാധ്യമപ്രവര്ത്തകന് എംവി നികേഷ് കുമാര്‍ സിപിഎം സ്വതന്ത്രനല്ലെന്ന് സിപിഎം . നികേഷ് കുമാര്‍ സിപിഎം സ്ഥാനാര്‍ത്ഥിയാണെന്നും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിക്കുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
നേരത്തെ നികേഷ് കുമാര്‍ സിപിഎം സ്വതന്ത്രനായാണ് മത്സരിക്കുക എന്നാണ് സിപിഎം പറഞ്ഞിരുന്നത്. പ്രാദേശികതലത്തില്‍ ഉണ്ടാവുന്ന എതിര്‍പ്പുകള്‍ കുറക്കുന്നതിന് വേണ്ടിയായിരുന്നു ആ തീരുമാനം. എന്നാല്‍ വിവാദങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ഇനിയൊന്നും നോക്കാനില്ല എന്നാണ് സിപിഎം കരുതുന്നത്. മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷമാണ് രാഷ്ട്രീയത്തിലിറങ്ങുന്നത് എന്ന് നികേഷ്ര് കുമാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ് സിപിഎം തീരുമാനം.
Discussion about this post