ഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണം നാടകാമായിരുന്നുവെന്ന് ഇതേക്കുറിച്ചു അന്വേഷണം നടത്തുന്ന പാക്ക് അന്വേഷണസംഘം ആരോപിച്ചതായി പാകിസ്ഥാന് മാധ്യമങ്ങള്‍. ഇന്ത്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് പാക്കിസ്ഥാന്റെ പ്രത്യേക അന്വേഷണസംഘത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദികള്‍ പാകിസ്ഥാനില്നിന്നുള്ളവരാണെന്നതിന് തെളിവില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘം പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന് റിപ്പോര്‍ട്ടും നല്‍കും. എന്നാല്‍ പത്താന്‍കോട്ട് ആക്രമണത്തിന്റെ തലേദിവസം സൈനിക കേന്ദ്രത്തിലെ ചുറ്റുമതിലിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ വൈദ്യുത വിളക്കുകള്‍ തകരാറിലായിരുന്നതായും ഇന്ത്യന്‍ സുരക്ഷാ സേനകളുടെ വീഴ്ചയാണ് പത്താന്‍കോട്ട് ആക്രമണമെന്നും പാക് മാധ്യമങ്ങള്‍ ആരോപിച്ചു. പത്താന്‍കോട്ട് വ്യോമതാവളത്തിനുനേരെ ജനുവരി രണ്ടിന് നടന്ന ഭീകരാക്രമണത്തില്‍ നാലു ഭീകരരും ഏഴു സൈനികരും കൊല്ലപ്പെട്ടിരുന്നു.
പത്താന്‍കോട്ടിലെ എയര്‍ഫോഴ്സ് ക്യാംപിലെത്തിയ പാക് അന്വേഷണ സംഘം ഒരു മണിക്കൂറില്‍ താഴെ മാത്രമാണ് പരിശോധന നടത്തിയത് എന്നറിയുന്നു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ സുരക്ഷാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അക്രമികള്‍ വന്നതിന്റെയും ആക്രണത്തിന്റെയും രീതികള്‍ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.ഐ.എ) പാക് സംഘത്തിന് വിശദീകരിച്ചു കൊടുത്തിരുന്നു.
Discussion about this post