Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അമേരിക്ക-ഇറാൻ സംഘർഷം: മധ്യസ്ഥനാകാൻ മോഹിച്ച് പാകിസ്താൻ; വെറും ‘ഷോ’ എന്ന് ലോകരാജ്യങ്ങൾ

by Brave India Desk
Mar 24, 2026, 01:43 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നതിനിടെ സമാധാനത്തിന്റെ വെള്ളരിപ്രാവാകാൻ പാകിസ്താൻ നടത്തുന്ന നീക്കങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിച്ച് ലോകരാജ്യങ്ങൾ. ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാൻ മധ്യസ്ഥനാകാൻ പാകിസ്താൻ രംഗത്തെത്തിയെങ്കിലും, ഇസ്ലാമാബാദിന്റെ വിശ്വാസ്യതയിൽ ഇരുരാജ്യങ്ങളും കടുത്ത സംശയം പ്രകടിപ്പിച്ചതോടെ പാകിസ്താൻ്റെ നയതന്ത്ര നീക്കങ്ങൾ പാതിവഴിയിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ആഗോളതലത്തിൽ ഇന്ധന-വളം വിതരണത്തെ ബാധിച്ച സംഘർഷം നാലാം വാരത്തിലേക്ക് കടക്കുമ്പോഴാണ് ഈജിപ്ത്, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾക്കൊപ്പം ചേർന്ന് പാകിസ്താൻ ‘സ്റ്റെപ്പ്’ (STEP) എന്ന പേരിൽ മധ്യസ്ഥശ്രമം ആരംഭിച്ചത്. എന്നാൽ, സ്വന്തം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നും ലോകശ്രദ്ധ തിരിക്കാനുള്ള പാകിസ്താൻ്റെ വെറും ഒരു ‘പിആർ സ്റ്റണ്ട്’ മാത്രമാണിതെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പാക് സൈനിക മേധാവി അസിം മുനീർ സംസാരിച്ചതിന് പിന്നാലെ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റുമായും ചർച്ച നടത്തിയിരുന്നു. ഇസ്ലാമാബാദിൽ വെച്ച് അമേരിക്കൻ പ്രതിനിധികളായ ജെഡി വാൻസ്, ജാറെഡ് കുഷ്‌നർ എന്നിവരുമായി ഇറാൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു പാക് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. എന്നാൽ, ഇത്തരം അഭ്യൂഹങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ്, ഔദ്യോഗിക സ്ഥിരീകരണമില്ലാതെ ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ ട്രംപിന്റെ പ്രസ്താവനകൾ വെറും വിപണി തന്ത്രം മാത്രമാണെന്നും അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്നും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് കൂടി വ്യക്തമാക്കിയതോടെ പാകിസ്താൻ്റെ മധ്യസ്ഥ മോഹങ്ങൾ പാളി.

Stories you may like

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ചരിത്രപരമായി തന്നെ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമെന്ന ചീത്തപ്പേരുള്ള പാകിസ്താന് ഇറാനെപ്പോലൊരു രാജ്യത്തെയും ലോകശക്തിയായ അമേരിക്കയെയും ഒരു മേശയ്ക്ക് ചുറ്റുമിരുത്താനുള്ള കരുത്തില്ലെന്നാണ് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഫെബ്രുവരി 28-ന് തുടങ്ങിയ സൈനിക നടപടികൾക്ക് അന്ത്യം കുറിക്കാൻ പാകിസ്താൻ നടത്തുന്ന അതിവേഗ നീക്കങ്ങൾ വാഷിംഗ്ടണിന്റെ പ്രീതി സമ്പാദിക്കാനുള്ള തത്രപ്പാട് മാത്രമാണെന്ന് പലരും നിരീക്ഷിക്കുന്നു. ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിന്റെ (IRGC) പിന്തുണയില്ലാതെ ഇത്തരം ചർച്ചകൾ വിജയിക്കില്ലെന്നിരിക്കെ, പാകിസ്താൻ്റെ ഈ ‘സിനിമാറ്റിക്’ നീക്കങ്ങൾ നയതന്ത്ര ലോകത്ത് പരിഹാസ്യമാവുകയാണ്. ചുരുക്കത്തിൽ, ലോകസമാധാനത്തിന് വഴിയൊരുക്കുന്ന മധ്യസ്ഥനാകാൻ ശ്രമിക്കുന്ന പാകിസ്താൻ്റെ കയ്യിൽ അതിനുള്ള പക്വതയോ നയതന്ത്ര ശേഷിയോ ഇല്ലെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.

Tags: pakistanmediating between US and Iran
ShareTweetSendShare

Latest stories from this section

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

Latest News

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies