വാഷിംഗ്ടൺ : ഇറാനുമായുള്ള യുദ്ധം ആരംഭിക്കാം എന്ന് ആദ്യം നിർദ്ദേശം നൽകിയത് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആണെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ടെന്നസിയിലെ മെംഫിസിൽ നടന്ന ഒരു ഉന്നതതല യോഗത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇറാനെതിരെയുള്ള സൈനിക നീക്കം ആരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത രാത്രിയെക്കുറിച്ച് ട്രംപ് യോഗത്തിൽ വിശദമാക്കി.
”ഞാൻ പീറ്റിനെ വിളിച്ചു, ജനറൽ കെയ്‌നിനെ വിളിച്ചു. ഞങ്ങൾ സംസാരിച്ചു. മധ്യേഷ്യയിൽ നമുക്കൊരു പ്രശ്നമുണ്ട്, അതിന്റെ പേര് ഇറാൻ എന്നാണ്. അവർ ആണവായുധം നിർമ്മിക്കുന്നത് നമുക്ക് അനുവദിക്കാനാവില്ല. ആ ചർച്ചയിൽ പീറ്റ്, നീയാണ് ആദ്യം വാ തുറന്നത്. നീ പറഞ്ഞു, ‘നമുക്കിത് ചെയ്യാം’, കാരണം അവരെ ആണവായുധം നിർമ്മിക്കാൻ അനുവദിക്കുന്നത് ആത്മഹത്യാപരമാണ്.” നിലവിൽ യുദ്ധം നാലാം വാരത്തിലേക്ക് കടന്നിരിക്കുമ്പോഴാണ് പിന്നെ ഈ പുതിയ വെളിപ്പെടുത്തൽ.








