ന്യൂഡൽഹി : ഇറാൻ-യുഎസ് മധ്യസ്ഥതാ വിഷയത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ പാകിസ്താനെ പോലെ ഒരു ബ്രോക്കർ രാജ്യമല്ല എന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്താൻ അമേരിക്കയുടെ താല്പര്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരു ഇടനിലക്കാരൻ മാത്രമാണെന്നും ഇന്ത്യ അത്തരമൊരു റോളിലേക്ക് തരംതാഴില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ പാർലമെന്റ് സമുച്ചയത്തിൽ നടന്ന സർവ്വകക്ഷി യോഗത്തിലാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്ത്യയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. 1981 മുതൽ അമേരിക്ക പാകിസ്താനെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുക ആണെന്നും ഇപ്പോഴത്തെ വിഷയത്തിൽ പുതിയതായി ഒന്നുമില്ലെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വിദേശനയം ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയുള്ളതല്ലെന്നും സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.








