Monday, April 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മൈതാനത്തെ തർക്കം കൊലപാതകത്തിൽ, വിശാഖപട്ടണത്ത് അമ്പയറെ നെഞ്ചിൽ കുത്തിക്കൊന്നു; ക്രിക്കറ്റ് ലോകം ഞെട്ടലിൽ

by Brave India Desk
Apr 6, 2026, 05:17 pm IST
in News
Share on FacebookTweetWhatsAppTelegram

ക്രിക്കറ്റ് മൈതാനത്തെ ഒരു റണ്ണിനെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് അമ്പയറുടെ ദാരുണ അന്ത്യത്തിൽ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിൽ അമ്പയറായിരുന്ന ദോല അജിത് ബാബു (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മറ്റൊരു അമ്പയറായ ചിരഞ്ജീവിക്കും പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരം നടന്ന മത്സരത്തിനിടെ ഒരു റൺ ഔട്ട് തീരുമാനത്തെച്ചൊല്ലി കളിക്കാർ തമ്മിൽ തർക്കമുണ്ടായിരുന്നു. അജിത് ബാബുവും സുഹൃത്തായ ചിരഞ്ജീവിയും ചേർന്ന് ഈ പ്രശ്നം പരിഹരിക്കുകയും കളി തുടരുകയും ചെയ്തു. എന്നാൽ കളി കാണാനെത്തിയ കാന്ത കിഷോർ (26) എന്ന യുവാവ് അമ്പയർമാരെയും കളിക്കാരെയും അസഭ്യം പറയാൻ തുടങ്ങി. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഈ പ്രശ്നവും അവിടെവെച്ച് ഒത്തുതീർപ്പാക്കിയിരുന്നു.

Stories you may like

പർവതത്തേക്കാൾ ഉയരം കടലിനേക്കാൾ ആഴം’; പാകിസ്താനെ വിഴുങ്ങി ചൈനീസ് കടക്കെണി; തകർന്നടിയുന്ന ‘സഹോദര’ ബന്ധം!

വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് നേരെ ആക്രമണം;  നെഹ്‌റു കോളേജിൽ സംഘർഷം, 2 പേർക്ക് പരിക്ക്

കളി കഴിഞ്ഞ് രാത്രിയായതോടെ, പ്രശ്നം സംസാരിക്കാനെന്ന വ്യാജേന പ്രതിയായ കിഷോർ അമ്പയർമാരെ പാഡിഗഡ്‌ലി ജംഗ്ഷനിലേക്ക് വിളിച്ചുവരുത്തി. “അവർ അവിടെ എത്തിയ ഉടനെ കിഷോർ വീണ്ടും തർക്കം തുടങ്ങി. പെട്ടെന്ന് കൈയ്യിൽ കരുതിയിരുന്ന കത്തി എടുത്ത് അജിത് ബാബുവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ചിരഞ്ജീവിക്കും പരിക്കേറ്റു.” സർക്കിൾ ഇൻസ്പെക്ടർ മല്ലേശ്വര റാവു പറഞ്ഞു.

അജിത്തിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം കൊലപാതകത്തിന് കേസെടുത്തു. ഒളിവിൽ പോയ പ്രതി കാന്ത കിഷോറിനായി വിശാഖപട്ടണം പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Tags: Dola Ajith BabuBudumuri ChiranjeeviKanta Kishore
ShareTweetSendShare

Latest stories from this section

ആ താരത്തിന്റെ വാതിൽ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നു; റിക്കി പോണ്ടിംഗിന്റെ പ്രിയ ശിഷ്യൻ ഇന്ത്യൻ നായകസ്ഥാനത്തേക്ക്? വെളിപ്പെടുത്തലുമായി വൈശാഖ്

ഡൽഹി നിയമസഭയിൽ  വിഐപി ഗേറ്റ് തകർത്ത് അകത്തുകയറി അജ്ഞാതൻ; സ്പീക്കറുടെ കാറിന് മുന്നിൽ ബൊക്കെ വെച്ച് മടക്കം; മൂന്ന് പേർ പിടിയിൽ

വഖഫിൽ മലക്കം മറിഞ്ഞ് മമത;പശ്ചിമബംഗാളിൽ നിയമം നടപ്പിലാക്കും;സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യും

തിരഞ്ഞെടുപ്പിന് മുൻപ് മറ്റൊരു പഹൽഗാം പ്ലാനുണ്ടോ?’; പ്രധാനമന്ത്രിയോട് മമത ബാനർജി; തൃണമൂൽ ‘ഹിന്ദുവിരുദ്ധ’മെന്ന് ബിജെപി!

നെടുമൺകാവ് ശ്രീരാജ് വധക്കേസ് ; പ്രതിയാക്കപ്പെട്ട ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ടു

ഭർത്താവിന് 40, എനിക്ക് 19; പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി കാമുകനൊപ്പം ഇറങ്ങിപ്പോയി യുവതി; ഹൈക്കോടതിയുടെ നിർണായക വിധി ഇങ്ങനെ!

Latest News

പർവതത്തേക്കാൾ ഉയരം കടലിനേക്കാൾ ആഴം’; പാകിസ്താനെ വിഴുങ്ങി ചൈനീസ് കടക്കെണി; തകർന്നടിയുന്ന ‘സഹോദര’ ബന്ധം!

പർവതത്തേക്കാൾ ഉയരം കടലിനേക്കാൾ ആഴം’; പാകിസ്താനെ വിഴുങ്ങി ചൈനീസ് കടക്കെണി; തകർന്നടിയുന്ന ‘സഹോദര’ ബന്ധം!

സ്നേഹമാണെങ്കിൽ സ്നേഹം കലിപ്പ് ആണെങ്കിൽ കലിപ്പ് ; ഒടുവിൽ കണ്ണുനിറഞ്ഞ് സഞ്ജീവ് ഗോയങ്ക; റിഷഭ് പന്തിനെ ചേർത്തുപിടിച്ച് ലഖ്‌നൗ ഉടമ

ആവേശ് ഖാന്റെ ‘അമിതാവേശം’; ജയിച്ച കളി ലഖ്‌നൗ തോൽക്കേണ്ടി വരുമായിരുന്നോ? വിവാദം പുകയുന്നു, വീഡിയോ കാണാം

ആവേശ് ഖാന്റെ ‘അമിതാവേശം’; ജയിച്ച കളി ലഖ്‌നൗ തോൽക്കേണ്ടി വരുമായിരുന്നോ? വിവാദം പുകയുന്നു, വീഡിയോ കാണാം

വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് നേരെ ആക്രമണം;  നെഹ്‌റു കോളേജിൽ സംഘർഷം, 2 പേർക്ക് പരിക്ക്

വോട്ട് ചോദിക്കാനെത്തിയ സന്ദീപ് വാര്യർക്ക് നേരെ ആക്രമണം;  നെഹ്‌റു കോളേജിൽ സംഘർഷം, 2 പേർക്ക് പരിക്ക്

ആ താരത്തിന്റെ വാതിൽ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നു; റിക്കി പോണ്ടിംഗിന്റെ പ്രിയ ശിഷ്യൻ ഇന്ത്യൻ നായകസ്ഥാനത്തേക്ക്? വെളിപ്പെടുത്തലുമായി വൈശാഖ്

ആ താരത്തിന്റെ വാതിൽ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നു; റിക്കി പോണ്ടിംഗിന്റെ പ്രിയ ശിഷ്യൻ ഇന്ത്യൻ നായകസ്ഥാനത്തേക്ക്? വെളിപ്പെടുത്തലുമായി വൈശാഖ്

ഡൽഹി നിയമസഭയിൽ  വിഐപി ഗേറ്റ് തകർത്ത് അകത്തുകയറി അജ്ഞാതൻ; സ്പീക്കറുടെ കാറിന് മുന്നിൽ ബൊക്കെ വെച്ച് മടക്കം; മൂന്ന് പേർ പിടിയിൽ

ഡൽഹി നിയമസഭയിൽ  വിഐപി ഗേറ്റ് തകർത്ത് അകത്തുകയറി അജ്ഞാതൻ; സ്പീക്കറുടെ കാറിന് മുന്നിൽ ബൊക്കെ വെച്ച് മടക്കം; മൂന്ന് പേർ പിടിയിൽ

വഖഫിൽ മലക്കം മറിഞ്ഞ് മമത;പശ്ചിമബംഗാളിൽ നിയമം നടപ്പിലാക്കും;സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യും

തിരഞ്ഞെടുപ്പിന് മുൻപ് മറ്റൊരു പഹൽഗാം പ്ലാനുണ്ടോ?’; പ്രധാനമന്ത്രിയോട് മമത ബാനർജി; തൃണമൂൽ ‘ഹിന്ദുവിരുദ്ധ’മെന്ന് ബിജെപി!

നെടുമൺകാവ് ശ്രീരാജ് വധക്കേസ് ; പ്രതിയാക്കപ്പെട്ട ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ടു

ഭർത്താവിന് 40, എനിക്ക് 19; പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി കാമുകനൊപ്പം ഇറങ്ങിപ്പോയി യുവതി; ഹൈക്കോടതിയുടെ നിർണായക വിധി ഇങ്ങനെ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology