Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ആവേശ് ഖാന്റെ ‘അമിതാവേശം’; ജയിച്ച കളി ലഖ്‌നൗ തോൽക്കേണ്ടി വരുമായിരുന്നോ? വിവാദം പുകയുന്നു, വീഡിയോ കാണാം

by Brave India Desk
Apr 6, 2026, 06:33 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎൽ 2026-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് വിജയിച്ചെങ്കിലും, ക്രിക്കറ്റ് ലോകം മുഴുവൻ ഇപ്പോൾ ചർച്ച ചെയ്യുന്നത് ലഖ്‌നൗ പേസർ ആവേശ് ഖാന്റെ പെരുമാറ്റത്തെക്കുറിച്ചാണ്. വിജയത്തിന് തൊട്ടടുത്ത നിമിഷം ആവേശ് നടത്തിയ അനാവശ്യമായ ഒരു പ്രവൃത്തി ടീമിന് തന്നെ വിനയാകേണ്ടതായിരുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ പക്ഷം.

മത്സരം ജയിക്കാൻ ലഖ്‌നൗവിന് അവസാന 2 പന്തിൽ 1 റൺസ് വേണമായിരുന്നു. ജയദേവ് ഉനദ്കട്ട് എറിഞ്ഞ പന്തിൽ ക്യാപ്റ്റൻ ഋഷഭ് പന്ത് തകർപ്പൻ ഒരു ഫോറിലൂടെ ടീമിനെ വിജയിപ്പിച്ചു. പന്ത് ബൗണ്ടറി ലൈനിലേക്ക് നീങ്ങുമ്പോൾ, ഡഗ്ഔട്ടിന് സമീപം നിൽക്കുകയായിരുന്ന ആവേശ് ഖാൻ ആവേശത്തോടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറി. പന്ത് ബൗണ്ടറി കുഷ്യനിൽ തൊടുന്നതിന് തൊട്ടുമുമ്പ് തന്റെ ബാറ്റുകൊണ്ട് ആവേശ് പന്തിനെ ഗ്രൗണ്ടിലേക്ക് തന്നെ തിരിച്ചടിച്ചു.

Stories you may like

സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകേകാൻ സഞ്ജു സാംസൺ; ആയിരം വിദ്യാർഥികൾക്ക് സൗജന്യ കോച്ചിങ്

ഇന്ത്യയ്ക്ക് ബാറ്റിംഗ് പറുദീസ, പാകിസ്ഥാന് കെണി; തോൽവിക്ക് കാരണം തങ്ങൾക്ക് കിട്ടുന്ന മോശം പിച്ച് എന്ന് മുൻ പാക് താരം

ആവേശ് ഖാന്റെ ഈ പ്രവൃത്തി വലിയ നിയമപ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒരു നോൺ-ഫീൽഡർ (കളത്തിലില്ലാത്ത താരം) പന്തിൽ സ്പർശിച്ചാൽ ആ പന്ത് അപ്പോൾ തന്നെ ‘ഡെഡ് ബോൾ’ ആയി പ്രഖ്യാപിക്കാൻ അമ്പയർക്ക് അധികാരമുണ്ട്. ഫീൽഡിംഗിൽ മനപ്പൂർവ്വം തടസ്സമുണ്ടാക്കാൻ ശ്രമിച്ചു എന്ന പേരിൽ സൺറൈസേഴ്‌സിന് 5 പെനാൽറ്റി റൺസ് വരെ ലഭിക്കാൻ സാധ്യതയുണ്ടായിരുന്നു.

ഭാഗ്യവശാൽ, ആ സമയത്ത് ഫീൽഡർമാർ ആരും പന്തിന് സമീപം ഇല്ലാതിരുന്നതിനാലും, പന്ത് ഉറപ്പായും ബൗണ്ടറി കടക്കുമായിരുന്നു എന്നതിനാലും അമ്പയർമാർ ലഖ്‌നൗവിന് വിജയം അനുവദിച്ചു. എന്നാൽ ഹൈദരാബാദ് ടീം ഇതിനെതിരെ ബിസിസിഐക്ക് പരാതി നൽകാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.

Why Avesh Khan Is So Annoying First he smashed his helmet, then hit the ball with his bat even though it hadn’t reached the boundary the umpire should ban him for one match Or Umpire Should Do That Delivery Dead Ball 😡
pic.twitter.com/3xl2WxJlgh

— The Unfiltered Achaar (@UnfltrdAchaar) April 5, 2026

Tags: CSKLSGipl 2026Rishabh pant
Share
Tweet
SendShare

Latest stories from this section

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

Latest News

രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ലെന്ന് എം.എ. ബേബി; പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കും

രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ലെന്ന് എം.എ. ബേബി; പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കും

18-ാമത് ബ്രിക്സ് ഉച്ചകോടിക്കൊരുങ്ങി ഭാരതം ; പ്രതിരോധം, നവീകരണം, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചർച്ചകൾ

18-ാമത് ബ്രിക്സ് ഉച്ചകോടിക്കൊരുങ്ങി ഭാരതം ; പ്രതിരോധം, നവീകരണം, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചർച്ചകൾ

ചന്ദ്രനിൽ ഇന്ത്യ ഒപ്പമുണ്ടാവണം; നാസയുടെ മൂൺ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയ്ക്ക് അമേരിക്കയുടെ ഔദ്യോഗിക ക്ഷണം

ചന്ദ്രനിൽ ഇന്ത്യ ഒപ്പമുണ്ടാവണം; നാസയുടെ മൂൺ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയ്ക്ക് അമേരിക്കയുടെ ഔദ്യോഗിക ക്ഷണം

കേരള കോൺഗ്രസ് ബിയിൽ വൻ പിളർപ്പ് ; കോട്ടയത്ത് ജില്ലാ നേതൃത്വം ഉൾപ്പെടെ നൂറോളം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

കേരള കോൺഗ്രസ് ബിയിൽ വൻ പിളർപ്പ് ; കോട്ടയത്ത് ജില്ലാ നേതൃത്വം ഉൾപ്പെടെ നൂറോളം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘എഫ്ഡിയാണോ എസ്‌ഐപിയാണോ നല്ലത്?’: കയ്യിലുള്ള പണം എവിടെ നിക്ഷേപിക്കണം?; കുഴങ്ങുന്നവർക്കായി വിദഗ്ധരുടെ വിശദമായ മാർഗ്ഗരേഖ!

‘എഫ്ഡിയാണോ എസ്‌ഐപിയാണോ നല്ലത്?’: കയ്യിലുള്ള പണം എവിടെ നിക്ഷേപിക്കണം?; കുഴങ്ങുന്നവർക്കായി വിദഗ്ധരുടെ വിശദമായ മാർഗ്ഗരേഖ!

സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകേകാൻ സഞ്ജു സാംസൺ; ആയിരം വിദ്യാർഥികൾക്ക് സൗജന്യ കോച്ചിങ്

സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകേകാൻ സഞ്ജു സാംസൺ; ആയിരം വിദ്യാർഥികൾക്ക് സൗജന്യ കോച്ചിങ്

ഭൂമിയെ നിരന്തരം നിരീക്ഷിക്കാൻ ഐഎസ്ആർഒയുടെ ‘ഈഗിൾ ഐ’; ഇഒഎസ്-05 ഉപഗ്രഹം വിജയകരമായി വിന്യസിച്ചു

ഭൂമിയെ നിരന്തരം നിരീക്ഷിക്കാൻ ഐഎസ്ആർഒയുടെ ‘ഈഗിൾ ഐ’; ഇഒഎസ്-05 ഉപഗ്രഹം വിജയകരമായി വിന്യസിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies