Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അയ്യപ്പഭക്തരല്ലാത്തവർ എന്തിനാണ് കോടതിയിൽ പോയത്? ശബരിമല കേസിൽ ജസ്റ്റിസ് നാഗരത്നയുടെ നിർണ്ണായക ചോദ്യം

by Brave India Desk
Apr 8, 2026, 06:39 pm IST
in Kerala, India
Share on Facebook
Tweet
WhatsAppTelegram

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൽ ഹർജിക്കാർക്കെതിരെ നിർണ്ണായക ചോദ്യങ്ങളുമായി ജസ്റ്റിസ് ബി.വി. നാഗരത്ന. ശബരിമല ക്ഷേത്രവുമായോ അവിടുത്തെ ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത, അയ്യപ്പഭക്തരല്ലാത്ത വ്യക്തികൾ നൽകിയ ഹർജി എന്തിനാണ് പരിഗണിച്ചതെന്ന് ജസ്റ്റിസ് നാഗരത്ന ആരാഞ്ഞു. യുവതീപ്രവേശനം ആവശ്യപ്പെട്ട് യഥാർത്ഥ ഭക്തരായ ആരും തന്നെ കോടതിയെ സമീപിച്ചിട്ടില്ലെന്ന വസ്തുതയും ജസ്റ്റിസ് കോടതിയിൽ ചൂണ്ടിക്കാട്ടി.

യുവതീപ്രവേശനത്തിനായി ഏതെങ്കിലും വ്യക്തി ഒരു സിവിൽ കോടതിയെയാണ് സമീപിച്ചിരുന്നതെങ്കിൽ, ആ കേസുമായുള്ള നിങ്ങളുടെ ബന്ധം എന്താണെന്ന ചോദ്യം കോടതിയിൽ നിന്ന് ആദ്യം തന്നെ ഉയരുമായിരുന്നുവെന്ന് ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. ഹർജിക്കാരന് വിഷയവുമായുള്ള ബന്ധം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അപ്പോൾ തന്നെ കേസ് തള്ളുമായിരുന്നു. ഇക്കാര്യം പരിഗണിച്ചിരുന്നുവെങ്കിൽ 2006-ൽ തന്നെ ഈ കേസ് തള്ളപ്പെടുമായിരുന്നുവെന്ന് ബെഞ്ചിന് നേതൃത്വം നൽകുന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്തും അഭിപ്രായപ്പെട്ടു. എന്നാൽ അഞ്ചംഗ ബെഞ്ച് ഉൾപ്പെടെ ഈ വിഷയം വിശദമായി പരിഗണിച്ച ശേഷമാണ് വിശാല ബെഞ്ചിന്റെ തീരുമാനത്തിന് വിട്ടതെന്നും ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു.

Stories you may like

‘സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ വേണ്ട’ ; ‘മാസപ്പടി കേസ്’ അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് എം വി ഗോവിന്ദൻ

അതിർത്തി കടന്ന് അനധികൃത ആയുധക്കടത്ത് ; ശൃംഖല തകർത്ത് പഞ്ചാബ് പോലീസ്; 10 തോക്കുകളുമായി രണ്ട് പേർ പിടിയിൽ

ജഡ്ജിമാരുടെ നിരീക്ഷണത്തെ പൂർണ്ണമായും പിന്തുണച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കോടതിയെ സമീപിക്കാൻ കഴിയില്ലെന്ന് ഉദാഹരണമായി പറഞ്ഞു. താൻ അങ്ങനെ ചെയ്താൽ കോടതി ആദ്യം ചോദിക്കുക തന്റെ അവകാശത്തെ കുറിച്ചായിരിക്കും. പഞ്ചാബിൽ രജിസ്റ്റർ ചെയ്ത ‘ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ’ ആണ് ശബരിമല കേസിൽ കോടതിയെ സമീപിച്ചത്. ഈ സംഘടനയ്ക്ക് ശബരിമലയെക്കുറിച്ചോ അവിടുത്തെ വിശ്വാസങ്ങളെക്കുറിച്ചോ യാതൊരു അറിവുമില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ സമർപ്പിച്ച ലിഖിത വാദത്തിൽ വ്യക്തമാക്കി. വിശ്വാസികളല്ലാത്തവർ ആചാരങ്ങളിൽ ഇടപെടുന്നത് ശരിയല്ലെന്ന കേന്ദ്ര നിലപാടിന് കരുത്തുപകരുന്നതാണ് ജഡ്ജിമാരുടെ പുതിയ നിരീക്ഷണങ്ങൾ.

Tags: Supreme Courtsabarimala
Share
Tweet
SendShare

Latest stories from this section

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സമാജ്‌വാദി പാർട്ടി തൂത്തെറിയപ്പെടും ; ജനങ്ങൾ ഒന്നും മറന്നിട്ടില്ലെന്ന് യോഗി

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

മുഖ്യമന്ത്രിക്കെതിരെ തുറന്ന പോര്; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടുത്തവുമായി സിപിഐ, എൽഡിഎഫിൽ വിള്ളൽ

മുഖ്യമന്ത്രിക്കെതിരെ തുറന്ന പോര്; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടുത്തവുമായി സിപിഐ, എൽഡിഎഫിൽ വിള്ളൽ

Latest News

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ വേണ്ട’ ; ‘മാസപ്പടി കേസ്’ അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് എം വി ഗോവിന്ദൻ

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

അതിർത്തി കടന്ന് അനധികൃത ആയുധക്കടത്ത് ; ശൃംഖല തകർത്ത് പഞ്ചാബ് പോലീസ്; 10 തോക്കുകളുമായി രണ്ട് പേർ പിടിയിൽ

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സമാജ്‌വാദി പാർട്ടി തൂത്തെറിയപ്പെടും ; ജനങ്ങൾ ഒന്നും മറന്നിട്ടില്ലെന്ന് യോഗി

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies