Saturday, July 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഇത് ബിഹാറിന്റെ കറുത്ത കുതിര; അച്ഛൻ വെട്ടിയ നെറ്റ്സിൽ നിന്ന് കോഹ്‌ലിയുടെ ഹൃദയത്തിലേക്ക്; വൈഭവ് എന്ന 15-കാരൻ സ്ഫോടനം

by Brave India Desk
Apr 11, 2026, 10:01 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ബീഹാറിലെ സമസ്തിപൂരിലെ ഒരു സാധാരണ ഗ്രാമം. കുട്ടികളെല്ലാം സ്കൂളിൽ പോകാൻ ഒരുങ്ങുമ്പോൾ, 9 വയസ്സുകാരനായ വൈഭവ് തന്റെ അച്ഛൻ സഞ്ജീവിനോട് ഒരു കാര്യം മാത്രം ചോദിച്ചു: “എനിക്ക് ക്രിക്കറ്റ് കളിക്കണം.” ആ അച്ഛൻ വെറുമൊരു കർഷകനായിരുന്നില്ല, മകന്റെ കണ്ണിലെ തിളക്കം തിരിച്ചറിഞ്ഞ ഒരു പോരാളിയായിരുന്നു. സ്വന്തം കൃഷിയിടത്തിൽ അദ്ദേഹം ഒരു നെറ്റ്സ് ഒരുക്കി. അവിടെ, പൊടിപറക്കുന്ന മണ്ണിൽ വൈഭവ് എന്ന വിസ്മയം പിറന്നു. ദിവസവും നൂറുകണക്കിന് പന്തുകൾ നേരിട്ട് ആ കുട്ടി തന്റെ ബാറ്റിംഗിന് മൂർച്ച കൂട്ടി.

വൈഭവിന്റെ വളർച്ച ഒരു റോക്കറ്റ് പോലെയതായിരുന്നു. വെറും 12 വയസ്സുള്ളപ്പോൾ അവൻ ബീഹാറിനായി ഹേമന്ത് ട്രോഫിയിൽ 600-ലധികം റൺസ് അടിച്ചുകൂട്ടി. 13-ാം വയസ്സിൽ ബിഹാർ രഞ്ജി ടീമിലേക്ക് വിളിയെത്തി. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഇത്രയും ചെറിയ പ്രായത്തിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി വൈഭവ് മാറി. വെറും 13 വയസ്സും 315 ദിവസവും പ്രായമുള്ളപ്പോൾ മുംബൈക്കെതിരായ മത്സരത്തിൽ അജിങ്ക്യ രഹാനെയും പൃഥ്വി ഷായെയും പോലുള്ള വമ്പൻമാർക്ക് മുന്നിൽ അവൻ ബാറ്റ് വീശി. അതിനിടയിൽ ഓസ്‌ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റിൽ വെറും 58 പന്തിൽ സെഞ്ച്വറി നേടി വൈഭവ് ലോകത്തെ ഞെട്ടിച്ചു. അണ്ടർ-19 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറികളിൽ ഒന്നാണിത്.

Stories you may like

രോഹിത് ശർമ്മയുടെ ബാറ്റിങ് റൂട്ടിനും കോഹ്‌ലിക്കും തുല്യം; വിരമിക്കൽ വിവാദങ്ങൾക്കിടയിൽ ഹിറ്റ്‌മാന്റെ ക്ലാസ്സ് വ്യക്തമാക്കി കുംബ്ലെ

ഗില്ലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കൊട്ടകിന്റെ സ്ഥിരീകരണം; ഗംഭീറും കോഹ്‌ലിയും തമ്മിലുള്ള ബന്ധം ഇങ്ങനെ

2025 ഡിസംബറിൽ ജിദ്ദയിൽ നടന്ന ഐപിഎൽ ലേലം. വമ്പൻ താരങ്ങളുടെ പേരുകൾക്കിടയിൽ വൈഭവ് സൂര്യവംശി എന്ന പേര് തെളിഞ്ഞു. പല ടീമുകളും സംശയിച്ചു— “ഈ 14-കാരന് ഇത്രയും വലിയ തുകയോ?” എന്നാൽ രാജസ്ഥാൻ റോയൽസ് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ അവനെ സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടിപതി.

ഈ ചെറിയ പ്രായത്തിൽ തനിക്ക് കിട്ടിയ കോടികൾ വെറും ഒരു ഭാഗ്യത്തിന്റെ അകമ്പടിയല്ല എന്ന് തെളിയിക്കാൻ പയ്യൻസിന് അധികം സമയം വേണ്ടി വന്നില്ല. സീസണിൽ തനിക്ക് അവസരം കിട്ടിയ ആദ്യ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ സിക്സ് അടിച്ചുകൊണ്ട് അവനൊരു വലിയ സിഗ്നൽ തന്നു. ആ ബാറ്റിൽ നിന്ന് വരാനിരിക്കുന്ന അനേകം വലിയ ഷോട്ടുകളുടെയും വലിയ ഇന്നിങ്‌സുകളുടെയും ആരംഭമായിരുന്നു ആ സിഗ്നൽ. ചെറിയ ചെറുക്കാനായി കണ്ട വലിയ ബോളർമാരെയും തന്നെ വിലകുറച്ച് കണ്ട ആളുകളുടെയും വൈഭവ് തന്റെ ഫാനാക്കി. ഈ സീസണിൽ ഇതുവരെ നേടിയ 200 റൺസിൽ 180 റൺസും ബൗണ്ടറിയുടെയും സിക്സിന്റെയും രൂപത്തിൽ ആണെന്ന് പറയുന്നതിൽ മാത്രം ഉണ്ടല്ലോ അവന്റെ റേഞ്ച്.

സീസണിൽ തോൽവിയറിയാതെ കുതിച്ച ആർഐബിക്കെതിരെ വെറും 26 പന്തിൽ 78 റൺസ് നേടി ഐപിഎൽ 2026-ലെ ഏറ്റവും ചെറിയ പ്രായത്തിൽ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന താരമായി വൈഭവ് മാറി. മത്സരശേഷം വിരാട് കോഹ്‌ലി വൈഭവിനെ അരികിലേക്ക് വിളിച്ചു. വൈഭവിന്റെ ക്യാപ്പിൽ വിരാട് തന്റെ കൈപ്പടയിൽ എഴുതി: “Dear Vaibhav, Well Done!”. ആ നിമിഷം വൈഭവ് എന്ന കൗമാരക്കാരൻ ഇന്ത്യൻ ക്രിക്കറ്റിലെ വരുംകാല സൂപ്പർസ്റ്റാർ ആണെന്ന് ഉറപ്പിച്ചു.

“ഞാൻ ബൗളറെ നോക്കാറില്ല, പന്തിനെ മാത്രമേ നോക്കാറുള്ളൂ.” — ഈ ഒരൊറ്റ വാചകത്തിലുണ്ട് വൈഭവിന്റെ വിജയം. അച്ഛൻ സഞ്ജീവും രാജസ്ഥാൻ സ്റ്റാഫ് അംഗം റോമി ഭീന്ദറും നൽകുന്ന കരുത്തിൽ, വിശ്വസ്തനായി അവൻ ഇന്നും തന്റെ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്നു.

Tags: RRvaibhav suryavanshiipl 2026
ShareTweetSendShare

Latest stories from this section

ലോകകപ്പ് ഹീറോയെ പുറത്തിരുത്തിയത് ആർക്ക് വേണ്ടി? സഞ്ജു സാംസൺ വിഷയത്തിൽ സെലക്ഷൻ കമ്മിറ്റിയോട് കലഹിച്ച് ഗൗതം ഗംഭീർ

ലോകകപ്പ് ഹീറോയെ പുറത്തിരുത്തിയത് ആർക്ക് വേണ്ടി? സഞ്ജു സാംസൺ വിഷയത്തിൽ സെലക്ഷൻ കമ്മിറ്റിയോട് കലഹിച്ച് ഗൗതം ഗംഭീർ

അവർ തനത് വലിയ സിഗ്നൽ, രോഹിത്, കോഹ്‌ലി, ബുംറ ത്രയത്തിന്റെ നിരാശയും ശാസ്ത്രിയുടെ വാക്കുകളും; ലോർഡ്സിൽ ഒരു യുഗം അവസാനിക്കുന്നുവോ?

അവർ തനത് വലിയ സിഗ്നൽ, രോഹിത്, കോഹ്‌ലി, ബുംറ ത്രയത്തിന്റെ നിരാശയും ശാസ്ത്രിയുടെ വാക്കുകളും; ലോർഡ്സിൽ ഒരു യുഗം അവസാനിക്കുന്നുവോ?

രോഹിത് പുറത്തേക്കോ? ശുഭ്മൻ ഗില്ലിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന സൂചന പുറത്തുവിട്ട് സദഗോപൻ രമേശ്

രോഹിത് പുറത്തേക്കോ? ശുഭ്മൻ ഗില്ലിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന സൂചന പുറത്തുവിട്ട് സദഗോപൻ രമേശ്

2027 ലോകകപ്പ് പദ്ധതികളിൽ രോഹിത് ഇല്ലേ? ശുഭ്മാൻ ഗില്ലിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് സെലക്ടർമാർക്കെതിരെ മുൻ താരം

2027 ലോകകപ്പ് പദ്ധതികളിൽ രോഹിത് ഇല്ലേ? ശുഭ്മാൻ ഗില്ലിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് സെലക്ടർമാർക്കെതിരെ മുൻ താരം

Latest News

മധ്യപ്രദേശിൽ നിയമപരമായി ജീവിക്കാനുള്ള അവകാശം വേണമെങ്കിൽ ഒരു വിവാഹം മാത്രം കഴിക്കുക ; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

അതിശക്ത ഭൂചലനത്തിൽ വിറച്ച് മെക്സിക്കോ ; 7.3 തീവ്രത, അയൽരാജ്യങ്ങളിലും പ്രകമ്പനം; സുനാമി മുന്നറിയിപ്പ്

അതിശക്ത ഭൂചലനത്തിൽ വിറച്ച് മെക്സിക്കോ ; 7.3 തീവ്രത, അയൽരാജ്യങ്ങളിലും പ്രകമ്പനം; സുനാമി മുന്നറിയിപ്പ്

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല  അമേരിക്കയിൽ നടക്കുന്നത് ; മന്ത്രി പി.രാജീവിന്  യാത്രാനുമതിയില്ലെന്ന് കേന്ദ്രം

‘മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത്, ടാറ്റയുടെ ചരിത്രത്തിലാദ്യം’;വിഡി സതീശനെതിരെ കടുത്ത പരിഹാസവുമായി പി. രാജീവ്!

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

തീവ്രവാദികളെ സൃഷ്ടിക്കാൻ ഓൺലൈൻ ഗെയിമുകൾ ; പാകിസ്താൻ ഭീകരസംഘം മുംബൈ കേന്ദ്രീകരിച്ച് നടത്തിയ പദ്ധതി തകർത്ത് മഹാരാഷ്ട്ര എടിഎസ്

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

ഇന്ത്യൻ സൈന്യത്തിന് ഇനി റഷ്യൻ ‘കരുത്ത്’; അടുത്ത തലമുറ ടി-90എംഎസ് ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ റഷ്യയുടെ ബമ്പർ ഓഫർ!

ഇന്ത്യൻ സൈന്യത്തിന് ഇനി റഷ്യൻ ‘കരുത്ത്’; അടുത്ത തലമുറ ടി-90എംഎസ് ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ റഷ്യയുടെ ബമ്പർ ഓഫർ!

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies