ഡല്‍ഹി: വിഎസ് അച്യുതാനന്ദനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ആം ആദ്മി പാര്‍ട്ടി. സത്യസന്ധരായ നേതാക്കള്‍ക്ക് ആം ആദ്മിയിലേക്ക് എപ്പോള്‍ വേണമെങ്കിലും വരാമെന്ന് ആം ആദ്മി നേതാവ് യോഗേന്ദ്ര യാദവ് പ്രതികരിച്ചു. എന്നാല്‍അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനഘടകമാണ്.
വിഎസ് അഴിമതിക്കെതിരെ പോരാടുന്ന പ്രമുഖ നേതാവെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
ആം ആദ്മി നേതാവ് പ്രശാന്ത് ഭൂഷണുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് വിഎസ് അച്യൂതാനന്ദന്.സിപിഎം വിട്ടാല്‍ വി.എസ് ആം ആദ്മിയിലേക്ക് വരാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു.
Discussion about this post