Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘രണ്ട് ദിവസമായി കേൾക്കുന്ന തെറിക്ക് കണക്കില്ല,;നിർമ്മാതാവിന് മറുപടിയുമായി അഭിലാഷ് പിള്ള

by Brave India Desk
Apr 23, 2026, 02:43 pm IST
in Kerala, Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

സുമതി വളവ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നിർമ്മാതാവ് മുരളി കുന്നുംപുറം നടത്തിയ ഗുരുതര ആരോപണങ്ങളിൽ മറുപടിയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മുരളി കുന്നുംപുറത്തിന്റെ വൈകാരികമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ തനിക്കും സംവിധായകൻ വിഷ്ണു ശശി ശങ്കറിനുമെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങളിൽ മനംനൊന്താണ് അഭിലാഷ് പിള്ളയുടെ പ്രതികരണം. കഴിഞ്ഞ രണ്ട് ദിവസമായി താൻ കേൾക്കുന്ന ചീത്തവിളികൾക്ക് കണക്കില്ലെന്നും ഈ വിവാദം തന്റെ ഔദ്യോഗിക ജീവിതത്തെയും കുടുംബത്തെയും മോശമായി ബാധിച്ചു തുടങ്ങിയെന്നും അഭിലാഷ് വ്യക്തമാക്കി.

താൻ മുരളി കുന്നുംപുറത്തെ ചതിച്ചിട്ടില്ലെന്നും സിനിമ നിർമ്മിക്കാനായി അദ്ദേഹത്തെ സമീപിക്കുകയായിരുന്നുവെന്നുമാണ് അഭിലാഷ് പറയുന്നത്. “സിനിമയുടെ ബജറ്റ് സംവിധായകനോ തിരക്കഥാകൃത്തോ വിചാരിച്ചാൽ മാത്രം കൂട്ടാൻ കഴിയുന്ന ഒന്നല്ല. ആദ്യം മറ്റൊരു കഥയായിരുന്നു അദ്ദേഹത്തോട് പറഞ്ഞത്. എനിക്കും സംവിധായകനും അഞ്ച് ലക്ഷം രൂപ വീതം അഡ്വാൻസും നൽകി. എന്നാൽ പിന്നീട് മുരളിയുടെ കൈവശം പണമില്ലാത്ത അവസ്ഥ വന്നപ്പോൾ ഇൻവെസ്റ്റർമാരെ കണ്ടെത്തി നൽകിയത് ഞങ്ങൾ തന്നെയാണ്,” അഭിലാഷ് വെളിപ്പെടുത്തി. ചെന്നൈയിലെ ഒരു പ്രൊഡക്ഷൻ കമ്പനിയും സിനിമയുടെ ഭാഗമായിരുന്നുവെന്നും 14 കോടിയുടെ ബജറ്റ് എസ്റ്റിമേഷൻ മുരളി തന്നെയാണ് അവർക്ക് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

മുരളി കുന്നുംപുറത്തിന്റെ വീഡിയോ കണ്ട ഉടനെ താൻ അദ്ദേഹത്തെ വിളിച്ചിരുന്നുവെന്നും തനിക്ക് അബദ്ധം പറ്റിയതാണെന്ന് അദ്ദേഹം മറുപടി നൽകിയതായും അഭിലാഷ് അവകാശപ്പെട്ടു. മുരളിക്കൊപ്പം സിനിമ ചെയ്യരുതെന്ന് പലരും തന്നെ വിലക്കിയിരുന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം, സുമതി വളവ് എന്ന ചിത്രം ബോക്സ് ഓഫീസിൽ ലാഭമാണെന്നും 25.50 കോടി രൂപ കളക്ട് ചെയ്തിട്ടുണ്ടെന്നുമാണ് അണിയറപ്രവർത്തകരുടെ വാദം. എന്നാൽ മുരളി കുന്നുംപുറം ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും വിഷയത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇടപെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയുടെ യഥാർത്ഥ കണക്കുകൾ പരിശോധിക്കാനാണ് അസോസിയേഷന്റെ തീരുമാനം. സിനിമയിലെ പല അണിയറ പ്രവർത്തകർക്കും ഇനിയും പ്രതിഫലം ലഭിക്കാനുണ്ടെന്ന പി.ആർ.ഒ പ്രതീഷ് ശേഖറിന്റെ വെളിപ്പെടുത്തലും വിഷയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

Tags: ABHIALSH PILLAI
Share
Tweet
Send
Share

Latest stories from this section

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

Latest News

us china trade war

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies