Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഒറ്റയാൻ പോരാളിയിൽ നിന്ന് പടത്തലവനിലേക്ക്; രോഹിത്തിനൊപ്പം സച്ചിൻ സിഡ്നി പിടിച്ചടക്കിയ കഥ; ഹാപ്പി ബർത്ത്ഡേ ലജൻഡ്

by Brave India Desk
Apr 23, 2026, 11:59 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

കുര്യൻ ജോർജ്

എൺപതുകളിൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ നെഞ്ചിലേറ്റിയ കപിൽ ദേവിന് ശേഷം തൊണ്ണൂറുകളുടെ ആരംഭം മുതൽ തൻ്റെ വിടവാങ്ങൽ വരെ പകരം വയ്ക്കാനില്ലാത്ത ഒരു തേരാളിയായി ഇന്ത്യയിൽ ക്രിക്കറ്റിനെ ഇത്ര മാത്രം ജനപ്രിയമാക്കിയ ഒരു ചുരുണ്ട മുടിക്കാരനായ ബോംബെക്കാരൻ്റെ ജന്മദിനം വീട്ടിലുള്ള ഒരാളുടെ ജന്മദിനം പോലെ ആഘോഷിച്ചാൽ,,ആരാധനയ്ക്കും സ്നേഹത്തിനും അപ്പുറം ഒറ്റ പേര് മാത്രം “സച്ചിൻ രമേഷ് തെണ്ടുൽക്കർ”

Stories you may like

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

1996 ലോകകപ്പ് മുതലാണ് സച്ചിൻ എന്ന പേര് മനസ്സിൽ കടന്നു കൂടിയത് . കാതിൽ കുഞ്ഞ് കടുക്കനും കയ്യിൽ വളയും കഴുത്തിൽ ചെയ്നുമിട്ട് ചിരിച്ച മുഖവുമായി ആ മനുഷ്യൻ കയറി കൂടിയത് ഞാനടക്കമുള്ള ഒരുപാട് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തിലേയ്ക്കാണ്. ടെസ്‌റ്റിലും ഏകദിനത്തിലുമായി സച്ചിൻ കളിച്ച അനുപമമായ നിരവധി ഇന്നിംഗ്സുകളിൽ നിന്ന് ഒരെണ്ണം തിരഞ്ഞടുക്കാൻ പറയുമ്പോൾ അത് വളരെ പ്രയാസമേറിയതാണ്. കാരണം സച്ചിൻ ഔട്ടായാൽ ഇന്ത്യ തോറ്റു എന്ന അവസ്ഥയിൽ നിന്നിരുന്ന ഒരു ടീമിനെ ഒറ്റയ്ക്കെന്ന് പറഞ്ഞ പോലെ വിജയിപ്പിച്ചതോ വിജയത്തിനടുത്തെത്തിച്ചതോവായ കളികൾ എത്രയെണ്ണം.

എങ്കിലും എനിക്കേറ്റവും ഇഷ്ടപെട്ട ഒരു ഇന്നിംഗ്സ് എന്നത് 2008 സി. ബി സീരീസിൽ ഓസ്ട്രേലിയക്കെതിരെ സിഡ്നിയിൽ നടന്ന ഒന്നാം ഫൈനലിൽ സച്ചിൻ നേടിയ സെഞ്ച്വറിയാണ്. 120 പന്തിൽ നിന്ന് 117 റൺസ് നേടി ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം നേടി കൊടുത്ത ആ പ്രകടനം ക്ഷമയോടെ ഒരു ഇന്നിംഗ്സ് എങ്ങനെ കെട്ടി പെടുത്താം എന്നതിന് മകുടോദാഹരണമാണ്. അവിശ്വസനീയമായി തോന്നാം തൻ്റെ കരിയറിൽ ഓസ്ട്രേലിയൻ മണ്ണിൽ സച്ചിൻ നേടിയ ആദ്യ ഏകദിന സെഞ്ച്വറിയായിരുന്നു ഇത്.

ബ്രെറ്റ് ലീ, ബ്രാക്കൺ, ജോൺസൺ, ഹോഗ് തുടങ്ങിയ മഹാന്മാരായ ബോളർമാരെ താൻ കളിച്ച് തുടങ്ങിയ കാലത്ത് ജനിച്ച ഭാവി സൂപ്പർ സ്റ്റാറായ രോഹിത് ശർമയോടൊപ്പം എണ്ണം പറഞ്ഞ് നേടിയ 123 റൺസ് കൂട്ടുകെട്ടിൽ ബൗണ്ടറികൾ താരതമ്യേന വളരെ കുറവായിരുന്നു.. വലിയ ഗ്രൗണ്ടായ സിഡ്നിയിൽ പുതുമുഖമായ രോഹിത്തിന് മേൽ അധികം സമ്മർദ്ദം നല്കാതെ, മുൻപ് 11,തവണ സിഡ്നിയിൽ ഓസ്ട്രേലിയയുമായി ഏറ്റു മുട്ടിയപ്പോൾ തോറ്റു പോയ നാണക്കേട് മാറ്റാൻ തൻ്റെ ആവനാഴിയിലെ സകല ആയുധങ്ങളും പ്രയോഗിച്ച് സച്ചിൻ എന്ന അതികായൻ യുദ്ധത്തിനിറങ്ങിയപ്പോൾ ക്രിക്കറ്റ് ലോകം ഒരു കാലം മുഴുവൻ അടക്കി വാണ “മൈറ്റി ഓസ്ട്രേലിയൻ ടീം” തളർന്നു , തോൽവി സമ്മതിച്ചു.

ഒരു ഏകദിന പരമ്പരയും ജയിക്കുവാൻ സാധിച്ചില്ല എന്ന മാനക്കേട് മാറ്റുവാനും ഹീറോ തന്നെ പടത്തലവനായി ഇറങ്ങി യെന്നതാണ് വിജയത്തിൻ്റെ മനോഹാരിത വർദ്ധിപ്പിച്ചത്. ഒന്നാം ഫൈനലിൽ നേടിയ ഈ ജയം രണ്ടാം ഫൈനലിലും വിജയം നേടാനുള്ള ഊർജ്ജം പ്രദാനം ചെയ്തു.. രണ്ടാം ഫൈനലിലും സച്ചിൻ്റെ ബാറ്റിംഗ് ചൂട് ഓസീസ് ബോളർമാർ അറിഞ്ഞു. ക്രിക്കറ്റിൻ്റെ ഏത് ഫോർമാറ്റിലും തങ്ങളുടെ അജയ്യത തെളിയിച്ച ഒരു ടീമിനെ അവരുടെ നാട്ടിൽ ചെന്ന് തളയ്ക്കാൻ സച്ചിൻ്റെ അനുഭവസമ്പത്ത് ടീം ഇന്ത്യയ്ക്ക് ഒരുപാട് ഗുണം ചെയ്തു.

2007 ലോകകപ്പ് പരാജയത്തിന് ശേഷം ധോണി എന്ന യുവ നായകൻ്റെ കീഴിൽ സച്ചിൻ വളരെ അനായാസമായമാണ് തൻ്റെ കരിയറിൻ്റെ അവസാന കാലഘട്ടം കളിച്ചത്.. ഒറ്റയ്ക്ക് ചുമലിലേറ്റ ടീമിൻ്റെ ഭാരം താങ്ങാൻ ഒരു പിടി യുവ താരങ്ങൾ തനിക്ക് കൂട്ടായി എത്തിയപ്പോൾ തൊണ്ണൂറുകളുടെ തുടക്കകാലത്ത് താൻ കളിച്ച സ്വതസിദ്ധമായ ശൈലിയിലേയ്ക്ക് തിരികെ പോകാൻ സച്ചിന് സാധിച്ചു എന്നത് ഒരു യാഥാർത്ഥ്യമാണ്.

സച്ചിനെന്ന ഇതിഹാസത്തിൻ്റെ നേട്ടങ്ങൾ കേവലം ഒരു ഇന്നിംഗ്സ് കൊണ്ട് അളക്കാൻ കഴിയില്ല.. നീണ്ട 24 വർഷം ഒരു രാജ്യത്തിൻ്റെ പ്രതീക്ഷ ചുമലിലേറ്റി ഒടുവിൽ പാഡഴിച്ചപ്പോൾ ധാരാളം പിൻഗാമികളെ ഈ രാജ്യത്തിന് സമർപ്പിച്ചു എന്ന ചാരിതാർത്ഥ്യത്തോടെ യാത്ര തുടരാം, ജന്മദിന മംഗളങ്ങൾ പ്രിയ ഹീറോ

Tags: sachin tendulkarhappy birthday sachin
ShareTweetSendShare

Latest stories from this section

ആ താരം വിക്കറ്റ് എടുത്തിട്ടും ആർക്കും സന്തോഷമില്ല, എങ്ങനെ ആഹ്ലാദിക്കും….; നിർഭാഗ്യത്തിന്റെ അവസാനവാക്കായി മോർണെ മോർക്കൽ; റെക്കോഡ് നോക്കാം

വിക്കറ്റ് വീണാൽ സഹതാരങ്ങൾ നോക്കുന്നത് അമ്പയറെ!; മോർണേ മോർക്കലിന്റെ പേരിലുള്ള ആരും ആഗ്രഹിക്കാത്ത ആ വിചിത്ര റെക്കോർഡ്

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

Latest News

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

കൊണാട്ട് പ്ലേസിലെ ഓഫീസുകളും കടകളും ഇന്ന് വൈകുന്നേരം 6.30 ന് മുമ്പ് അടയ്ക്കാൻ നിർദേശം ; നടപടി സിജെപി പ്രക്ഷോഭത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത്

കൊണാട്ട് പ്ലേസിലെ ഓഫീസുകളും കടകളും ഇന്ന് വൈകുന്നേരം 6.30 ന് മുമ്പ് അടയ്ക്കാൻ നിർദേശം ; നടപടി സിജെപി പ്രക്ഷോഭത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത്

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

രാജ്യത്തെ യുവാക്കളുടെ ഭാവി ഏറ്റവും കൂടുതൽ തകർത്തത് മോദി ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

കേരള സ്റ്റോറി നല്ല സിനിമ; കേരളത്തിൽ നടന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്; സംവിധായകനും രചയിതാവിനും അഭിനന്ദനങ്ങൾ: പ്രതികരണവുമായി മേജർ രവി

അതൊന്നും അറിയാതെയാണ് മായയുടെ പ്രതികരണം,സമരത്തിന് പിന്നിൽ വിദേശ ഫണ്ടും രാജ്യവിരുദ്ധ ഗൂഢാലോചനയും’; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies