Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘സ്ത്രീകൾക്ക് പള്ളിയിൽ കയറാം, പക്ഷേ പ്രധാനവാതിലിലൂടെയാവണമെന്ന് വാശിപിടിക്കരുത്’; സുപ്രീം കോടതിയിൽ  മുസ്ലിം വ്യക്തിനിയമ ബോർഡ്

by Brave India Desk
Apr 24, 2026, 01:41 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മുസ്ലിം സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇസ്ലാം മതം വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് (AIMPLB) സുപ്രീം കോടതിയെ അറിയിച്ചു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുൻപാകെയാണ് ബോർഡ് നിർണ്ണായകമായ ഈ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശിക്കാം എന്നതംഗീകരിക്കുമ്പോഴും, പ്രവേശനം പ്രധാന വാതിലിലൂടെ തന്നെ വേണമെന്നോ പുരുഷന്മാരുമായുള്ള വേർതിരിവ് ഒഴിവാക്കണമെന്നോ സ്ത്രീകൾക്ക് വാശിപിടിക്കാനാവില്ലെന്നും ബോർഡ്  പറഞ്ഞു.

പ്രവാചകന്റെ കാലം മുതൽക്കേ സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശനമുണ്ടെന്നും ഇതിൽ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ തർക്കമില്ലെന്നും ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എം.ആർ ഷംഷാദ് വാദിച്ചു. എന്നാൽ പാരമ്പര്യമായി പിന്തുടരുന്ന അച്ചടക്കങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. പള്ളികളിൽ ഗർഭഗൃഹം എന്ന സങ്കൽപ്പമില്ലാത്തതിനാൽ ഒരു പ്രത്യേക സ്ഥലത്ത് തന്നെ നിന്ന് പ്രാർത്ഥിക്കണമെന്ന് ആർക്കും നിർബന്ധം പിടിക്കാനാവില്ല. പുരുഷന്മാർക്ക് പള്ളിയിൽ പോയി പ്രാർത്ഥിക്കുന്നത് നിർബന്ധമാണെങ്കിലും സ്ത്രീകൾക്ക് വീട്ടിലെ ഉത്തരവാദിത്തങ്ങളും കുട്ടികളുടെ കാര്യങ്ങളും പരിഗണിച്ചാണ് ഇളവ് നൽകിയിട്ടുള്ളതെന്ന് ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുള്ള നിരീക്ഷിച്ചു. സ്ത്രീകൾ വീട്ടിലിരുന്ന് പ്രാർത്ഥിച്ചാലും പള്ളിയിൽ പോകുന്ന അതേ പ്രതിഫലം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

മതാചാരങ്ങളിലെ സർക്കാർ ഇടപെടലിന് പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാമൂഹിക പരിഷ്കരണത്തിന്റെ പേരിൽ ആചാരങ്ങളിൽ സർക്കാർ എപ്പോൾ ഇടപെടണമെന്ന് മുൻകൂട്ടി നിശ്ചയിക്കുന്നത് പ്രായോഗികമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വ്യക്തികളുടെ മതസ്വാതന്ത്ര്യം പോലെ തന്നെ ഭരണഘടനാപരമായ കടമകളും പ്രധാനമാണെന്ന് മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം വാദിച്ചു. പൂനെ സ്വദേശികളായ ദമ്പതികൾ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തിനായി നൽകിയ ഹർജിയിലും ഈ ഒൻപതംഗ ബെഞ്ചിന്റെ തീരുമാനം നിർണ്ണായകമാകും. കേസിൽ സംസ്ഥാന സർക്കാരിന്റെ വാദമടക്കം വരും ദിവസങ്ങളിലും തുടരും.

Tags: muslim
Share
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies