Thursday, August 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സലിം ദോലയെ ഇന്ത്യയിലേക്ക് നാടുകടത്തി തുർക്കി ; ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ, ഇന്ത്യയിലെ ലഹരിക്കടത്തിന്റെ തലവൻ

by Brave India Desk
Apr 28, 2026, 11:04 am IST
in News, India, International
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : തുർക്കിയിൽ വച്ച് അറസ്റ്റിലായിരുന്ന സലീം ഇസ്മായിൽ ദോലയെ ഇന്ത്യയിലേക്ക് നാടുകടത്തി. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും ഇന്ത്യയിലെ ലഹരിമരുന്ന് ശൃംഖലയുടെ പ്രധാന സൂത്രധാരനുമായിരുന്നു ഇയാൾ. ഇസ്താംബൂളിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലെ ടെക്നിക്കൽ എയർപോർട്ടിൽ എത്തിക്കുകയായിരുന്നു. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും അന്താരാഷ്ട്ര ഏജൻസികളും ഏകോപിപ്പിച്ചു നടത്തിയ നീക്കത്തിലൂടെയാണ് തുർക്കിയിൽ വെച്ച് സലിം ദോലയെ പിടികൂടിയിരുന്നത്.

2024-ൽ സലിമിന്റെ മകൻ താഹിർ ദോലയെ യു.എ.ഇയിൽ നിന്ന് നാടുകടത്തി ഇന്ത്യയിലെത്തിച്ചിരുന്നു. താഹിറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് സലീമിന്റെ ഒളിത്താവളങ്ങളെക്കുറിച്ചും അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും അന്വേഷണ ഏജൻസികൾക്ക് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.
നിലവിൽ ഡൽഹിയിലുള്ള സലിം ദോലയെ ഇന്റലിജൻസ് ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ അന്വേഷണത്തിനും നിയമനടപടികൾക്കുമായി ദോലയെ മുംബൈ പോലീസിന് കൈമാറുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രിൽ 25-ന് ഇസ്താംബൂളിലെ ബെയ്‌ലിക്ദുസു ജില്ലയിൽ വെച്ചാണ് തുർക്കിഷ് നാഷണൽ ഇൻ്റലിജൻസ് ഓർഗനൈസേഷനും പ്രാദേശിക പോലീസും ചേർന്ന് ഇയാളെ പിടികൂടിയത്. യു.എ.ഇയുടെ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇന്ത്യ നൽകിയ റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Stories you may like

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ലക്ഷ്യം തെറ്റാതെ ഭാരതം’; ആഗോള പ്രതിസന്ധിയില്ലെങ്കിൽ ആറുമാസത്തിനകം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമായിരുന്നുവെന്ന് രാജ്‌നാഥ് സിങ്

ദാവൂദ് ഇബ്രാഹിമിന്റെ ‘ഡി-കമ്പനി’യുടെ ലഹരിമരുന്ന് വ്യാപാരം നിയന്ത്രിച്ചിരുന്ന പ്രധാനികളിൽ ഒരാളാണ് സലിം ദോല. സിന്തറ്റിക് മയക്കുമരുന്നായ മെഫെഡ്രോൺ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഒരു അന്താരാഷ്ട്ര ശൃംഖല ഇയാൾ നടത്തിവന്നിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ രഹസ്യമായി മയക്കുമരുന്ന് ലാബുകൾ സ്ഥാപിച്ച് വൻതോതിൽ ലഹരി നിർമ്മിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. 1998-ൽ 40 കിലോ മാൻഡ്രാക്സ് ഗുളികകളുമായി മുംബൈ വിമാനത്താവളത്തിൽ വെച്ച് ആദ്യം പിടിയിലായെങ്കിലും, 2018-ൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ഇയാൾ ഇന്ത്യയിൽ നിന്ന് മുങ്ങുകയായിരുന്നു.

Tags: salim dola deportedturkeydawood ibrahimsalim dola
Share
Tweet
SendShare

Latest stories from this section

ആദ്യം ലക്ഷണങ്ങൾ കാട്ടില്ല; എന്നാൽ അവഗണിക്കരുത് തൈറോയ്ഡ് കാൻസറിന്റെ ഈ മുന്നറിയിപ്പുകൾ

ആദ്യം ലക്ഷണങ്ങൾ കാട്ടില്ല; എന്നാൽ അവഗണിക്കരുത് തൈറോയ്ഡ് കാൻസറിന്റെ ഈ മുന്നറിയിപ്പുകൾ

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

199 മത്സ്യത്തൊഴിലാളികളെ പാകിസ്താൻ വെള്ളിയാഴ്ച വിട്ടയക്കും; ജയിലിലായത് സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട്

ജയിൽ ചാടിയത് ഒന്നൊന്നര ‘ധൈര്യത്തിൽ’; ആധാർ കാർഡ് തിരികെ വാങ്ങാൻ നേരെ പോലീസ് സ്റ്റേഷനിലെത്തി പ്രതി, പിന്നീട് സംഭവിച്ചത്!

സുകുമാരക്കുറുപ്പ് ഇനി വെറും ഓർമ? നാല് പതിറ്റാണ്ടിന്റെ ദുരൂഹതയ്ക്ക് വിരാമമിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കുറുപ്പ് മരിച്ചതായി നിഗമനം!

സുകുമാരക്കുറുപ്പ് ഇനി വെറും ഓർമ? നാല് പതിറ്റാണ്ടിന്റെ ദുരൂഹതയ്ക്ക് വിരാമമിട്ട് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കുറുപ്പ് മരിച്ചതായി നിഗമനം!

Latest News

പന്തിന്റെ ബെയിൽ ‘മാജിക്’ കളിക്കളത്തിൽ തടഞ്ഞ് ധ്രുവ് ജുറെൽ; ഒടുവിൽ ഇന്ത്യ കാത്തിരുന്ന വിക്കറ്റ്

പന്തിന്റെ ബെയിൽ ‘മാജിക്’ കളിക്കളത്തിൽ തടഞ്ഞ് ധ്രുവ് ജുറെൽ; ഒടുവിൽ ഇന്ത്യ കാത്തിരുന്ന വിക്കറ്റ്

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ചരിത്രം തിരുത്തിക്കുറിച്ച് പ്രതിരോധ കയറ്റുമതി ; ഇത് വെടിയുണ്ട വാങ്ങാൻ  കാത്തു കിടന്ന പഴയ ഇന്ത്യയല്ല

ചരിത്രം തിരുത്തിക്കുറിച്ച് പ്രതിരോധ കയറ്റുമതി ; ഇത് വെടിയുണ്ട വാങ്ങാൻ കാത്തു കിടന്ന പഴയ ഇന്ത്യയല്ല

ശത്രുവിന്റെ വീട്ടിൽ കയറി അടിക്കും; പാകിസ്താന് കനത്ത താക്കീതുമായി രാജ്‌നാഥ് സിംഗ്; ഓപ്പറേഷൻ സിന്ദൂർ’ ഓർമ്മിപ്പിച്ച് പ്രതിരോധ മന്ത്രി

ലക്ഷ്യം തെറ്റാതെ ഭാരതം’; ആഗോള പ്രതിസന്ധിയില്ലെങ്കിൽ ആറുമാസത്തിനകം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമായിരുന്നുവെന്ന് രാജ്‌നാഥ് സിങ്

ആദ്യം ലക്ഷണങ്ങൾ കാട്ടില്ല; എന്നാൽ അവഗണിക്കരുത് തൈറോയ്ഡ് കാൻസറിന്റെ ഈ മുന്നറിയിപ്പുകൾ

ആദ്യം ലക്ഷണങ്ങൾ കാട്ടില്ല; എന്നാൽ അവഗണിക്കരുത് തൈറോയ്ഡ് കാൻസറിന്റെ ഈ മുന്നറിയിപ്പുകൾ

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

199 മത്സ്യത്തൊഴിലാളികളെ പാകിസ്താൻ വെള്ളിയാഴ്ച വിട്ടയക്കും; ജയിലിലായത് സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട്

ജയിൽ ചാടിയത് ഒന്നൊന്നര ‘ധൈര്യത്തിൽ’; ആധാർ കാർഡ് തിരികെ വാങ്ങാൻ നേരെ പോലീസ് സ്റ്റേഷനിലെത്തി പ്രതി, പിന്നീട് സംഭവിച്ചത്!

ഇന്ത്യയെ വിറപ്പിച്ച ലങ്കൻ ബാറ്റിംഗ് വണ്ടർ: സച്ചിനോട് താരതമ്യപ്പെടുത്തി ബിസിസിഐ വൈസ് പ്രസിഡന്റ്റിന്റെ പ്രശംസ

ഇന്ത്യയെ വിറപ്പിച്ച ലങ്കൻ ബാറ്റിംഗ് വണ്ടർ: സച്ചിനോട് താരതമ്യപ്പെടുത്തി ബിസിസിഐ വൈസ് പ്രസിഡന്റ്റിന്റെ പ്രശംസ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies