Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഡിജിറ്റൽ അറസ്റ്റ് തടയാൻ കേന്ദ്രത്തിന്റെ ‘മാസ്റ്റർ പ്ലാൻ’; സിം കാർഡിന് ബയോമെട്രിക് നിർബന്ധം, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

by Brave India Desk
Apr 28, 2026, 01:12 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെ വേരോടെ പിഴുതെറിയാൻ കടുത്ത നടപടികളുമായി കേന്ദ്ര സർക്കാർ. സിം കാർഡുകൾക്ക് ബയോമെട്രിക് വെരിഫിക്കേഷൻ ഏർപ്പെടുത്തുന്നതും സംശയാസ്പദമായ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നത് തടയുന്നതുമുൾപ്പെടെയുള്ള സമഗ്രമായ റിപ്പോർട്ട് കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ചു. രാജ്യസുരക്ഷയ്ക്കും പൗരന്മാരുടെ സമ്പാദ്യത്തിനും ഭീഷണിയാകുന്ന സൈബർ ക്രിമിനലുകളെ പൂട്ടാൻ വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള വൻ നീക്കമാണ് നരേന്ദ്ര മോദി സർക്കാർ ലക്ഷ്യമിടുന്നത്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ടെലികോം, ഐടി, ബാങ്കിങ് മേഖലകളിൽ കാലോചിതമായ പരിഷ്കാരങ്ങൾ കൊണ്ടുവരാനാണ് നീക്കം.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കായി വ്യാജ സിം കാർഡുകൾ വ്യാപകമായി ഉപയോഗിക്കുന്നത് തടയാൻ ബയോമെട്രിക് ഐഡന്റിറ്റി വെരിഫിക്കേഷൻ സിസ്റ്റം അടിയന്തരമായി നടപ്പിലാക്കണമെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. സിം കാർഡ് വിൽക്കുന്ന പോയിന്റ് ഓഫ് സെയിൽ (PoS) ഏജന്റുമാരെ കർശനമായ നിരീക്ഷണത്തിന് വിധേയമാക്കും. തട്ടിപ്പിന് ഉപയോഗിക്കുന്ന സിം കാർഡുകൾ കണ്ടെത്തിയാൽ ഉടനടി ബ്ലോക്ക് ചെയ്യും. അതോടൊപ്പം, വാട്സാപ്പ് പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സിം-ബൈൻഡിംഗ് (SIM-binding) സംവിധാനം നിർബന്ധമാക്കാനും നിർദ്ദേശമുണ്ട്. തട്ടിപ്പുകാർ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് രക്ഷപ്പെടാതിരിക്കാൻ, ഡിലീറ്റ് ചെയ്ത അക്കൗണ്ടുകളുടെ വിവരങ്ങൾ 180 ദിവസം വരെ സൂക്ഷിക്കണമെന്ന് വാട്സാപ്പിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. തട്ടിപ്പിന് ഉപയോഗിക്കുന്ന മൊബൈൽ ഹാൻഡ്‌സെറ്റുകളുടെ ഐഡി (Device ID) തന്നെ ബ്ലോക്ക് ചെയ്യുന്നതിലൂടെ കുറ്റവാളികൾ പുതിയ നമ്പറുകൾ ഉപയോഗിച്ച് വീണ്ടും തട്ടിപ്പ് നടത്തുന്നത് തടയാനാകും.

Stories you may like

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

12 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 10 സീറ്റും നേടി ബിജെപി ; പൂജ്യം സീറ്റുമായി തകർന്നടിഞ്ഞ് കോൺഗ്രസ്

ബാങ്കിങ് മേഖലയിൽ തട്ടിപ്പ് തടയാൻ റിസർവ് ബാങ്ക് പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേശങ്ങൾ (SOP) രാജ്യമെമ്പാടും ഏകീകൃതമായി നടപ്പിലാക്കും. സംശയാസ്പദമായ ഇടപാടുകൾ നടക്കുന്ന അക്കൗണ്ടുകളിൽ നിന്ന് പണം പുറത്തേക്ക് പോകുന്നത് താൽക്കാലികമായി തടയാൻ (Debit Hold) ബാങ്കുകൾക്ക് അധികാരം നൽകും. വിവിധ ഹൈക്കോടതികളിൽ നിന്ന് വ്യത്യസ്തമായ ഉത്തരവുകൾ വരുന്നത് അന്വേഷണത്തെ ബാധിക്കുന്നത് ഒഴിവാക്കാൻ സുപ്രീം കോടതിയുടെ ഇടപെടൽ കേന്ദ്രം തേടിയിട്ടുണ്ട്. തട്ടിപ്പിന് ഇരയാകുന്നവരുടെ പണം നഷ്ടപ്പെടാതിരിക്കാൻ അതിവേഗ പ്രതികരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഐടി ആക്ട് പ്രകാരം ഓൺലൈൻ അഡ്ജുഡിക്കേഷൻ സംവിധാനം ശക്തമാക്കാനും ഇത്തരം തട്ടിപ്പുകൾക്ക് അവസരമൊരുക്കുന്ന ഇന്റർമീഡിയറികൾക്ക് സിവിൽ ബാധ്യത ഏർപ്പെടുത്തുന്നതിലൂടെ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കാനും സർക്കാർ നീക്കമുണ്ട്.

പോലീസോ മറ്റ് അന്വേഷണ ഏജൻസികളോ ആണെന്ന് വ്യാജേന ഭീഷണിപ്പെടുത്തി പണം തട്ടുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ രീതിക്കെതിരെ രാജ്യവ്യാപകമായി ജാഗ്രതാ നിർദ്ദേശമുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, സാധാരണക്കാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ ഈ തട്ടിപ്പിന് ഇരയാകുന്നുണ്ട്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C), നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ എന്നിവയെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് ഡിജിറ്റൽ ഭാരതത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള പോരാട്ടത്തിലാണ് കേന്ദ്ര സർക്കാർ. വിദേശ ശക്തികൾക്കും ആഭ്യന്തര ക്രിമിനലുകൾക്കും ഇന്ത്യയുടെ ഡിജിറ്റൽ സംവിധാനങ്ങളെ തകർക്കാൻ സാധിക്കില്ലെന്ന കർശനമായ നിലപാടാണ് കേന്ദ്രം സുപ്രീം കോടതിയിൽ സ്വീകരിച്ചിരിക്കുന്നത്. കുറ്റവാളികളെ പിടികൂടാൻ തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ടെലികോം സേവന ദാതാക്കളോടും ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: Biometric SIMbank debit holds
Share
Tweet
Send
Share

Latest stories from this section

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

‘ഈ തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ഹൃദയത്തിൽ തൊട്ട നന്ദി’ ; ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

Latest News

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

താമരപ്പൂവിൽ തലസ്ഥാനം;കോർപ്പറേഷൻ പിടിച്ച് എൻഡിഎ

12 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 10 സീറ്റും നേടി ബിജെപി ; പൂജ്യം സീറ്റുമായി തകർന്നടിഞ്ഞ് കോൺഗ്രസ്

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

‘ഈ തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ഹൃദയത്തിൽ തൊട്ട നന്ദി’ ; ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ക്ലാസ് ഈസ് പെർമനന്റ്; ട്രോളുകൾക്ക് കൂറ്റൻ സിക്സറുകൾ കൊണ്ട് സഞ്ജുവിന്റെ മറുപടി; റാഞ്ചിയിൽ തകർപ്പൻ തിരിച്ചുവരവ്

ക്ലാസ് ഈസ് പെർമനന്റ്; ട്രോളുകൾക്ക് കൂറ്റൻ സിക്സറുകൾ കൊണ്ട് സഞ്ജുവിന്റെ മറുപടി; റാഞ്ചിയിൽ തകർപ്പൻ തിരിച്ചുവരവ്

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies