ഡല്‍ഹി :ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ വെച്ച് വീണ്ടും കൂട്ടമാനഭംഗം.നൈജീരിയയില്‍ നിന്നുള്ള മുപ്പത്തഞ്ചുകാരിയാണ് പീഢനത്തിനിരയായത്.സംഭവത്തില്‍ നാല്‌പേരെ പോലീസ് അറ്‌സ്റ്റ് ചെയ്തിട്ടുണ്ട് .ഇന്നലെ പുലര്‍ച്ചെ 2.45 ന് മയൂര്‍ വിഹാറിന് സമീപമുള്ള ഡിഎന്‍ഡി ടോള്‍പ്ലാസയ്ക്ക് സമീപം കണ്ടെത്തയ യുവതിയെ പിന്നീട്, ടോള്‍പ്ലാസയിലെ ജീവനക്കാര്‍ വിവരമറിയിച്ചതെുകയായിരുന്നു.
നൈജീരിയയില്‍ നിന്ന് ടൂറിസ്റ്റ് വിസയില്‍ ഡല്‍ഹിയിലെത്തിയ യുവതി
വ്യാഴാഴ്ച രാത്രി താമസസ്ഥലത്തേക്ക് പോകാനായി ബസ് കാത്ത് നില്‍ക്കുമ്പോള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് നാലുപേര്‍ സമീപിക്കുകയായിരുന്നു.ടോള്‍പ്ലാസയ്ക്ക് സമീപത്തായി നിന്ന യുവതിയെ നാലുപേര്‍ ചേര്‍ന്ന് കാറില്‍ കയറ്റി നഗരം ചുറ്റികറങ്ങിയശേഷം തിരിച്ച് ഡിഎന്‍എ ടോള്‍പ്ലാസയ്ക്ക് മുന്നിലെത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് നാലുപേര്‍ യുവതിയെ കാറില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. 22 നും 25 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍. മയൂര്‍ വിഹാറില്‍ നിന്ന് കാറ് കണ്ടുകിട്ടിയതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Discussion about this post