1989-ൽ ഇന്ത്യ പാകിസ്ഥാനിൽ പര്യടനം നടത്തുന്ന സമയം. സച്ചിന് അന്ന് പ്രായം വെറും 16 വയസ്സ്. ടെസ്റ്റ് പരമ്പര കഴിഞ്ഞ ശേഷം പെഷവാറിൽ ഒരു ഏകദിന പ്രദർശന മത്സരം നിശ്ചയിച്ചിരുന്നു. എന്നാൽ കനത്ത മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വന്നു. ഗാലറിയിൽ നിറഞ്ഞു കവിഞ്ഞ ആരാധകരെ നിരാശരാക്കാതിരിക്കാൻ ഇരു ടീമുകളും ചേർന്ന് 20 ഓവർ പ്രദർശന മത്സരം കളിക്കാൻ തീരുമാനിച്ചു.
ഇന്ത്യ ബാറ്റ് ചെയ്യുന്ന സമയം. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. സച്ചിൻ ക്രീസിലെത്തിയപ്പോൾ ഇന്ത്യക്ക് ജയിക്കാൻ അവസാന ഓവറുകളിൽ വലിയൊരു സ്കോർ വേണമായിരുന്നു. പാകിസ്ഥാന്റെ ഇതിഹാസ സ്പിന്നർ അബ്ദുൾ ഖാദർ ആയിരുന്നു അന്ന് ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർ ആയിരുന്നു. തനിക്ക് എതിരെ ആര് വന്നാലും അതൊന്നും താരത്തിന് പ്രശ്നമേ അല്ലാതിരുന്ന കാലം.
സച്ചിൻ അബ്ദുൾ, മുഷ്താഖ് അഹമ്മദിനെ രണ്ട് സിക്സറുകൾ അടിച്ചു. ഇത് കണ്ട അബ്ദുൾ ഖാദർ സച്ചിന്റെ അടുത്തെത്തി ഒരു വെല്ലുവിളി നടത്തി: “നീ എന്തിനാണ് കൊച്ചുപിള്ളേരെ (മുഷ്താഖ് അഹമ്മദ്) അടിക്കുന്നത്? ധൈര്യമുണ്ടെങ്കിൽ എന്നെ അടിച്ചു കാണിക്കൂ. ലോകം അറിയുന്ന സ്പിന്നർ ഞാനല്ലേ?”
കുഞ്ഞ് സച്ചിൻ ഒന്നും മിണ്ടിയില്ല. പകരം അബ്ദുൾ ഖാദർ എറിഞ്ഞ അടുത്ത ഓവറിൽ അടിച്ചുകൂട്ടിയത് 28 റൺസായിരുന്നു. മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും, സച്ചിൻ ടെണ്ടുൽക്കർ എന്ന പ്രതിഭയുടെ ഉദയം ആ മത്സരത്തോടെയാണ് ഉറപ്പിക്കപ്പെട്ടത്.













Discussion about this post