Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പാക് മണ്ണിലും താരമായി രാഹുൽ ദ്രാവിഡ്; പിഎസ്‌എൽ ഫൈനൽ പ്രവേശനത്തിന് പിന്നാലെ ദ്രാവിഡിന്റെ വാക്കുകൾ കടമെടുത്ത് മുഹമ്മദ് അലി

by Brave India Desk
May 2, 2026, 10:37 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

പാകിസ്ഥാൻ സൂപ്പർ ലീഗ് 2026 , എലിമിനേറ്ററിൽ ഇസ്ലാമബാദ് യുണൈറ്റഡിനെതിരെ ഹൈദരാബാദ് കിങ്‌സ്‌മെന് അവിശ്വസനീയ വിജയം. അവസാന ഓവറിൽ ഇസ്ലാമബാദിന് ജയിക്കാൻ വേണ്ടിയിരുന്നത് വെറും അഞ്ച് റൺസ് മാത്രമായിരുന്നു. എന്നാൽ പന്തെറിയാനെത്തിയ ഹുനൈൻ ഷാ വിട്ടുകൊടുത്തത് വെറും മൂന്ന് റൺസ് മാത്രം. ഈ നാടകീയ ജയത്തോടെ ഹൈദരാബാദ് പിഎസ്‌എൽ ഫൈനലിലേക്ക് യോഗ്യത നേടി. ക്യാപ്റ്റൻ മാർനസ് ലബുഷെയ്ൻ ഉൾപ്പെടെയുള്ള ടീം അംഗങ്ങൾ വൻ ആവേശത്തോടെയാണ് ഈ വിജയം ആഘോഷിച്ചത്.

മത്സരശേഷമുള്ള അഭിമുഖത്തിൽ, തന്റെ സഹതാരം ഹുനൈൻ ഷായെ പ്രശംസിച്ച കിങ്‌സ്‌മെൻ ബൗളർ മുഹമ്മദ് അലി ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡിന്റെ വാക്കുകൾ കടമെടുക്കുകയും ചെയ്തു. “ഈ നിമിഷം വാക്കുകളിൽ വിവരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇത്രയും മോശം ഓവർ (19-ാം ഓവർ) എറിഞ്ഞതിന് ശേഷം എന്ത് പറയണമെന്നെനിക്കറിയില്ല. ഇതിന്റെ മുഴുവൻ ക്രെഡിറ്റും ഹുനൈനാണ്. അവസാന ഓവറിൽ അവൻ പന്തെറിഞ്ഞ രീതിയും കാണിച്ച സമചിത്തതയുമാണ് ഞങ്ങളെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്,” മുഹമ്മദ് അലി പറഞ്ഞു.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

“പെഷവാർ സാൽമിക്കെതിരായ മത്സരത്തിൽ അവസാന ഓവറിൽ 14 റൺസ് പ്രതിരോധിക്കാൻ അവന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് അവൻ അഞ്ച് റൺസ് പ്രതിരോധിച്ചു. ഇതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. ഇത് അവന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. മഹാനായ രാഹുൽ ദ്രാവിഡും പറഞ്ഞിട്ടുണ്ട്, യഥാർത്ഥത്തിൽ കഠിനാധ്വാനം ചെയ്യുന്നവരെ മാത്രമേ ഭാഗ്യം തുണയ്ക്കൂ എന്ന്,” മുഹമ്മദ് അലി കൂട്ടിച്ചേർത്തു.

ടൂർണമെന്റിലെ ആദ്യ നാല് മത്സരങ്ങളും തോറ്റുകൊണ്ടാണ് ഹൈദരാബാദ് കിങ്‌സ്‌മെൻ തുടങ്ങിയത്. എന്നാൽ പിന്നീട് ശക്തമായി തിരിച്ചുവന്ന അവർ ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ച് മത്സരങ്ങൾ വിജയിച്ച് പ്ലേ ഓഫിലെത്തി. എലിമിനേറ്റർ 1-ൽ മുൾട്ടാൻ സുൽത്താൻസിനെ അട്ടിമറിച്ചതിന് പിന്നാലെയാണ് ഇപ്പോൾ എലിമിനേറ്റർ 2-ൽ ഇസ്ലാമബാദിനെയും വീഴ്ത്തിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ 186-5 എന്ന മികച്ച സ്കോറാണ് നേടിയത്. ഉസ്മാൻ ഖാൻ (61), മാസ് സദാഖത്ത് (39), സയിം അയൂബ് (39), കുശാൽ പെരേര (37) എന്നിവർ തിളങ്ങി മറുപടി ബാറ്റിംഗിനിറങ്ങിയ ഇസ്ലാമബാദ് 11-ാം ഓവറിൽ 68-4 എന്ന നിലയിൽ തകർന്നടിഞ്ഞെങ്കിലും, മാർക്ക് ചാപ്മാനും ഹൈദർ അലിയും (33 പന്തിൽ 64 റൺസ് കൂട്ടുകെട്ട്) അവരെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 16, 18 ഓവറുകളിൽ ഇരുവരും പുറത്തായെങ്കിലും ക്രീസിലുണ്ടായിരുന്ന ഫഹീം അഷ്റഫും ക്രിസ് ഗ്രീനും അവർക്ക് വിജയപ്രതീക്ഷ നൽകി.

മുഹമ്മദ് അലി എറിഞ്ഞ 19-ാം ഓവറിൽ 22 റൺസ് പിറന്നതോടെ ഹൈദരാബാദ് തോൽവി മുന്നിൽ കണ്ടു. എന്നാൽ അവസാന ഓവറിൽ അവിശ്വസനീയമായ രീതിയിൽ പന്തെറിഞ്ഞ ഹുനൈൻ ഷാ കിങ്‌സ്‌മെന് ഫൈനൽ ടിക്കറ്റ് നേടിക്കൊടുക്കുകയായിരുന്നു.

Tags: rahul dravidPSLipl 2026
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies