Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

69 സീറ്റുവരെ കിട്ടുമെന്ന് എക്‌സിറ്റ് പോൾ ഫലം പറയുന്നു’രണ്ട് സീറ്റല്ലേ കുറവുള്ളൂ, അത് ഒപ്പിക്കാം’; എംവി ഗോവിന്ദൻ! പരാജയഭീതിയിൽ സിപിഎം?

by Brave India Desk
May 3, 2026, 11:54 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, എൽഡിഎഫ് കനത്ത തിരിച്ചടി നേരിടുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളെ വിചിത്രമായ ന്യായീകരണങ്ങളോടെ നേരിട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെ എങ്ങനെയെങ്കിലും അധികാരം പിടിക്കാനുള്ള തന്ത്രപ്പാടിലാണ് ഇടത് ക്യാമ്പെന്ന് വ്യക്തമാക്കുന്നതാണ് ഗോവിന്ദന്റെ പുതിയ പ്രസ്താവന. എക്‌സിറ്റ് പോളുകൾ എൽഡിഎഫിന് പരമാവധി 69 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. കേവലഭൂരിപക്ഷത്തിന് 71 സീറ്റുകൾ വേണമെന്നിരിക്കെ, “പിന്നെ രണ്ടല്ലേ വേണ്ടൂ” എന്ന ഗോവിന്ദന്റെ ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ പരിഹാസത്തിന് വഴിതെളിച്ചിട്ടുണ്ട്. ജനവിധി അനുകൂലമല്ലെങ്കിൽ കുതിരക്കച്ചവടത്തിലൂടെ അധികാരം നിലനിർത്താനാണോ സി.പി.എം നീക്കമെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

നൂറിലധികം സീറ്റുകൾ ലഭിക്കുമെന്ന് നേരത്തെ അവകാശപ്പെട്ടവർ ഇപ്പോൾ കേവലഭൂരിപക്ഷത്തിന് താഴെയുള്ള കണക്കുകളിൽ തൂങ്ങിപ്പിടിക്കുന്നത് പരാജയഭീതി കൊണ്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന ഗോവിന്ദന്റെ അവകാശവാദം പരിഹാസ്യമാണ്. സ്വർണ്ണക്കടത്ത് മുതൽ മാസപ്പടി വിവാദം വരെ നീളുന്ന അഴിമതി ആരോപണങ്ങളിൽ ജനങ്ങൾ മടുത്തിരിക്കുമ്പോഴും, എക്‌സിറ്റ് പോളുകളിലെ ചെറിയ ശതമാനം കണക്കുകളിൽ ആശ്വാസം കണ്ടെത്താനാണ് സി.പി.എം ശ്രമിക്കുന്നത്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

എക്‌സിറ്റ് പോൾ ഫലങ്ങൾ എൽഡിഎഫിന്റെ തകർച്ച പ്രവചിക്കുമ്പോഴും വോട്ടെണ്ണൽ കഴിയുമ്പോൾ അത്ഭുതം സംഭവിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് അണികളെ പിടിച്ചുനിർത്താനുള്ള തന്ത്രം മാത്രമാണ്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതികൾക്കെതിരെ ഭരണകക്ഷിക്കുള്ളിൽ തന്നെ അതൃപ്തി നിലനിൽക്കെ, പാർട്ടി തീരുമാനിക്കുമെന്ന് ഗോവിന്ദൻ പറയുന്നത് പിണറായിയെ സംരക്ഷിക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കേരളത്തിൽ വീശിയടിച്ച ഭരണവിരുദ്ധ തരംഗത്തിൽ ഇടതുകോട്ടകൾ തകർന്നടിയുമോ എന്ന് കാത്തിരുന്നു കാണാം. ഗോവിന്ദന്റെ ‘രണ്ട് സീറ്റ്’ ന്യായീകരണം സി.പി.എമ്മിന്റെ ആത്മവിശ്വാസമില്ലായ്മയുടെ തെളിവായി ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞു.

Tags: cpimMV GOVINDHAN
Share
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies