വാഷിംഗ്ടണ്‍: ഇന്ത്യയില്‍ എല്ലാ മതങ്ങള്‍ക്കും തുല്ല്യ സ്വാതന്ത്യമാണെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സ്വാഗതം ചെയ്തു. മോദിയുടെ നിലപാട് അഭിനന്ദനാര്‍ഹമാണെന്നു പ്രസിഡന്റ് ഒബാമ പറഞ്ഞു. വൈറ്റ് ഹൌസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച വ്യക്തമാക്കിയിരിക്കുന്നത്.
മതത്തിന്റെ പേരിലുള്ള അസഹിഷ്ണത അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം മോദി പ്രസ്തവന നടത്തിയിരുന്നു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ‘ഘര്‍ വാപസി’ എന്ന പേരില്‍ മതപരിവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഡല്‍ഹിയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ അഞ്ചോളം ആക്രമണങ്ങളും നടന്നിരുന്നു. അതുകൊണ്ട്തന്നെ ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണ സംഭവങ്ങക്കറിച്ച് റിപ്പബ്ലബ്ലിക് ദിനത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ ഒബാമ പറഞ്ഞിരുന്നു .
Discussion about this post